വെള്ളമുണ്ട: മഴക്കാലം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ മഴപ്പേടിയിൽ വാളാരംകുന്ന് മല. മഴക്ക് മുന്നേ കോളനിവാസികളുടെ പുനരധിവാസം പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടികൾ പൂർത്തിയാവാത്തതാണ് തിരിച്ചടിയായത്.
ഉരുൾപൊട്ടലും മണ്ണടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന വാളാരംകുന്ന് പ്രദേശത്തെ കുടുംബങ്ങൾ ആശങ്കയിലാണ്. ബാണാസുര മലയടിവാരത്തിലെ കോളനിയാണിത്. പ്രദേശത്തെ കരിങ്കൽ ക്വാറിയിലും കോളനി വീടുകളോട് ചേർന്നും നിരവധി സ്ഥലങ്ങളിലും കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചിലും പ്രദേശത്തെ സ്വകാര്യ തോട്ടങ്ങളിൽ മൂന്നിടങ്ങളിലായി വൻ ഉരുൾപൊട്ടലും ഉണ്ടായി.
കഴിഞ്ഞ രണ്ടു വർഷവും പ്രദേശത്തെ ആദിവാസി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മഴക്ക് ശമനമുണ്ടായ ഉടനെ ജില്ല ഭരണകൂടം ഇടപെട്ട് മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. ഇവർക്കാവശ്യമായ സ്ഥലമെടുപ്പ് നടപടികൾ ദ്രുതഗതിയിൽ നടെന്നങ്കിലും പിന്നീട് നിലച്ചു.
മാറ്റിപ്പാർപ്പിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തേക്ക് പല ആദിവാസി കുടുംബങ്ങളും പോകാൻ തയാറാവാത്തതും പദ്ധതി പ്രതിസന്ധിയിലാവാൻ കാരണമായി. ഇത്തവണയും ശക്തമായ മഴയുണ്ടായാൽ ഇവരുടെ ജീവിതം ദുരിതപൂർണമാവും. കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്പുകൾ ഒരുക്കലും ശ്രമകരമാവും. ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കേണ്ട അവസ്ഥയുണ്ടാവും.
ഇരുപതിലധികം വീടുകളുള്ള പ്രദേശത്ത് ഉരുൾപൊട്ടൽ ഭീഷണിയുള്ള ഭാഗത്തെ കുടുംബങ്ങൾക്ക് മറ്റിടങ്ങളിൽ സ്ഥലം വാങ്ങാനും വീട് നിർമിക്കാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. സർക്കാർ നിയോഗിച്ച ഏജൻസികളുടെ പഠനത്തിെൻറ അടിസ്ഥാനത്തിൽ ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നതിനിടയിലാണ് കോവിഡ് നിയന്ത്രണം വന്നത്. അതോടെ സ്ഥലമെടുപ്പ് നടപടികളും നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.