വെളളമുണ്ട: ഒരുമാസം മുമ്പ് ടാറിങ് നടത്തിയ റോഡ് തകർന്നു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ മൊതക്കര ആറുവാൾ റോഡാണ് പൂർണമായും തകർന്നത്. പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം കോടികൾ മുടക്കി ടാറിങ് നടത്തിയ റോഡാണ് പണി പൂർത്തിയായ ഉടൻ തന്നെ തകർന്നത്.
ആവശ്യത്തിന് ടാറും കല്ലും ചേർക്കാതെ നടത്തിയ ടാറിങ്ങിനെതിരെ നിർമാണ സമയത്ത് തന്നെ പരാതികൾ ഉയർന്നിരുന്നു. എന്നാൽ, കരാറുകാരന് ഒത്താശ ചെയ്യുന്ന നിലപാടാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നത്. പൂർണമായും തകർന്ന് ഗതാഗതം ദുഷ്കരമായ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി പ്രതിഷേധ പരിപാടികൾ മുമ്പ് നടത്തിയിരുന്നു. ഇതേ തുടർന്നാണ് ഫണ്ട് പാസായത്. റോഡ് നന്നാക്കിയിട്ടും യാത്രക്കാരുടെ ദുരിതം തീരാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.