വെള്ളമുണ്ട: ഏറെ കാലത്തെ വിവാദങ്ങൾക്കൊടുവിൽ വെള്ളമുണ്ട പഞ്ചായത്തിന് പുതിയ ഓഫിസ് നിർമിക്കുന്ന പദ്ധതിക്കായി പഴയ ഷെഡ് കെട്ടിടം പൊളിച്ചുവെങ്കിലും കടമ്പകൾ ഇനിയും ബാക്കി. പുതിയ സ്ഥലത്തേക്ക് റോഡ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിന് അറുതിയില്ലാത്തതാണ് മുന്നോട്ടുള്ള നീക്കത്തിന് തടസ്സമാകുന്നത്.
പഞ്ചായത്തിന് സൗജന്യമായി ലഭിച്ച ഭൂമിയിലാണ് പുതിയ ഓഫിസ് കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പദ്ധതി രൂപവത്കരിച്ചത്. എന്നാൽ, അന്നത്തെ ഭരണപക്ഷത്തെ ചില നേതാക്കളുടെ ഇടപെടലിനെ തുടർന്ന് മുടങ്ങി. തോലൻ ആയിഷ കുടുംബസ്വത്തിൽനിന്ന് 15 സെൻറ് സ്ഥലമാണ് പഞ്ചായത്തിന് രജിസ്റ്റർ ചെയ്ത് നൽകിയത്. ഈ സ്ഥലത്ത് 10 സെൻറിൽ പഞ്ചായത്ത് ഓഫിസ് കെട്ടിടവും ബാക്കി അഞ്ച് സെൻറ് സ്ഥലം ഇവിടേക്കുള്ള വഴിക്കും വേണ്ടിയാണ് വിട്ടുനൽകിയത്. പുതിയ ഓഫിസ് കെട്ടിടവും വഴിയും നിർമിക്കാനുള്ള പ്രാരംഭ നടപടികളെല്ലാം പൂർത്തിയാക്കി ഒന്നരക്കോടി രൂപയുടെ പദ്ധതിക്കും പഞ്ചായത്ത് ഭരണസമിതി രൂപംനൽകിയിരുന്നു. ഇതിനിടയിൽ ഭരണകക്ഷിയായ മുസ്ലിം ലീഗ് നേതാക്കൾ ഇടപെട്ട് പ്രസ്തുത സ്ഥലത്തേക്ക് വഴിനിർമിക്കുന്നത് തൽക്കാലം നിർത്തിവെക്കാനാവശ്യപ്പെട്ടതോടെ പദ്ധതി നീണ്ടു.
ഗ്രാമപഞ്ചായത്ത് കെട്ടിടത്തിനരികിലായി സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ ഭൂമിയിൽ പുതിയ ഓഫിസും പഴയ ഓഫിസ് കെട്ടിടഭൂമിയിൽ ഷോപ്പിങ് കോംപ്ലക്സും ബസ്സ്റ്റാൻഡും നിർമിക്കുന്ന പദ്ധതിക്കാണ് ഭൂമി ഏറ്റെടുത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സ്ഥലം രജിസ്റ്റർ ചെയ്യുമ്പോൾ പഞ്ചായത്ത് സെക്രട്ടറി ഉടമയുമായി ഉണ്ടാക്കിയ കരാർപ്രകാരം സ്ഥലം ഉടമക്കുകൂടി ഉപയോഗിക്കാനാവുന്നവിധം വഴി നിർമിക്കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണപ്രവർത്തനങ്ങൾ തുടങ്ങാത്തതിനെതിരെ ഉടമ അന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയക്കുകയും സ്ഥലം തിരിച്ചുനൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുകയും ഇടതുപക്ഷം അധികാരത്തിലെത്തുകയും ചെയ്തു. പുതിയ ഭരണസമിതി ഇടപെട്ട് വഴി നിർമിക്കുന്നതിന് തടസ്സമായ പഞ്ചായത്ത് ഓഫിസിനോട് ചേർന്ന വിവാദ ഷെഡ് പൊളിക്കുകയും തുടർനടപടിയുമായി മുന്നോട്ടുപോവുകയും ചെയ്തു.
എന്നാൽ, റോഡിെൻറ തുടക്കഭാഗത്ത്് സർവിസ് സഹകരണ ബാങ്കിെൻറ സ്ഥലമായതിനാൽ ബാങ്ക്് ഭരണസമിതി അനുവാദംകൂടി ലഭിച്ചാലേ റോഡ് നിർമിക്കാൻ കഴിയൂ. താൽക്കാലിക നിർമാണ പ്രവൃത്തിക്കായി ഒരുവർഷത്തെ കരാർപ്രകാരം റോഡ് നിർമിക്കാൻ അനുവാദം നൽകാമെന്നാണ് ബാങ്ക് അധികൃതരുടെ തീരുമാനം എന്നറിയുന്നു. ഇത് റോഡിെൻറ ഭാവി സംവിധാനങ്ങൾക്ക് തിരിച്ചടിയാവും എന്ന് വന്നതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. പഞ്ചായത്ത് ഓഫിസിെൻറ മറുവശത്തുകൂടെ റോഡ് നിർമിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഷോപ്പിങ് കോംപ്ലക്സിലെ കോണിപ്പടി പൊളിച്ച് റോഡ് നിർമിക്കാനുള്ളള ആലോചനയും സജീവമാണ്. രണ്ട് നീക്കങ്ങളിലും കടമ്പകൾ ഏറെ കടന്നാൽ മാത്രമേ പദ്ധതി പൂർത്തീകരിക്കാനാവുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.