വൈത്തിരി: വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡ് നിർമാണം ആരംഭിക്കുന്നതിനു സമ്മർദം ചെലുത്തുമെന്ന് ലിന്റോ ജോസഫ് എംഎൽ.എ പറഞ്ഞു.
വയനാട് ചുരം ബൈപാസ് യാഥാർഥ്യമാക്കുക, ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബൈപാസ് റോഡ് ആക്ഷൻ കമ്മിറ്റി അടിവാരത്ത് നടത്തിയ ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് സംഗമത്തിൽ നിവേദനം നൽകി. ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾ മനസ്സിലാക്കിയ പ്രിയങ്ക ബൈപാസ് നിർമാണത്തിന് പ്രധാന പരിഗണന നൽകുമെന്ന് പറഞ്ഞു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻകുട്ടി അധ്യക്ഷത വഹിച്ചു. കൺവീനർ ടി.ആർ.ഒ. കുട്ടൻ, എൽ.ഡി.എഫ് സ്ഥാനാർഥി പ്രതിനിധി ടി.എം. പൗലോസ്, എൻ.ഡി.എ സ്ഥാനാർഥി പ്രതിനിധി ഗിരീഷ് തേവള്ളി, വയനാട് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ്, വയനാട് ടൂറിസം അസോസിയേഷൻ ചെയർമാൻ കെ.പി. സൈതലവി, ബിജു താന്നിക്കാംകുഴി, രാജേഷ് ജോസ്, ഷാഫി വളഞ്ഞപാറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.