വൈത്തിരി: മാസങ്ങൾക്കു മുമ്പ് മത്തിയുടെയും അയലയുടെയും വില അത്ഭുതപ്പെടുത്തുന്നതായിരുന്നു. നാനൂറും നാനൂറ്റി അമ്പതും വരെ റെക്കോഡ് വിലയിലായിരുന്നു മീനിന്റെ വില. ട്രോളിങ് നിരോധനം മൂലം മത്സ്യം ലഭ്യത കുറഞ്ഞതോടെയാണ് മീൻ വില കുത്തനെ ഉയർന്നത്. എന്നാൽ, മീൻവില ഇത്രയും കൂടുന്നത് ആദ്യമായിട്ടായിരുന്നു.
മീനിന്റെ വില കൂടിയതോടെ ഹോട്ടലുകളിൽ മത്സ്യ വിഭവങ്ങളുടെ വിലയും കുത്തനെ കൂട്ടി. 30 രൂപക്ക് കിട്ടിയിരുന്ന അയല പൊരിച്ചത് ഒറ്റയടിക്ക് 60ഉം 70ഉം രൂപയായി. 10 രൂപയുടെ മത്തി പൊരിച്ചതിന് 30 രൂപയായി ഉയർന്നു. വലിയ മീനുകൾക്ക് നൂറും ഇരുന്നൂറുമായി. അതേസമയം, ഇപ്പോൾ മീനിന്റെ വരവ് വർധിക്കുകയും വില കുത്തനെ താഴ്ന്ന നിലയിലെത്തിയിട്ടും ഹോട്ടലുകളിൽ മീൻ വിഭവങ്ങളുടെ വില ഇപ്പോഴും കൂടിത്തന്നെ.
പല ഹോട്ടലുകളും കൂട്ടിയ വില ഇപ്പോഴും കുറച്ചിട്ടില്ല. ഇപ്പോൾ മാർക്കറ്റിൽ അയില 100 - 120 രൂപയും മത്തി 60 - 100 രൂപയുമാണ് വില. നെയ്മീൻ, ആവോലി, ചെമ്മീൻ എന്നിവയുടെ വിലയും പകുതിയിലധികം കുറഞ്ഞുവെങ്കിലും ഹോട്ടലുകാർ പലരും വില കുറച്ചിട്ടില്ല. പല ഹോട്ടലുകളും ഇപ്പോഴും കൊള്ള തുടരുകയാണെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.