കൽപറ്റ: കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാൻറ് ഉപയോഗിച്ച് 2021 -22 വര്‍ഷത്തെ ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച രാജ്യത്തെ ആദ്യ ജില്ലാപഞ്ചായത്തെന്ന ബഹുമതി വയനാട് ജില്ലാ പഞ്ചായത്ത് കരസ്ഥമാക്കി. കേന്ദ്ര പഞ്ചായത്തിരാജ് മന്ത്രാലയത്തിെൻറ ഇ-ഗ്രാംസ്വരാജ് എന്ന പോര്‍ട്ടലിലൂടെയാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി അംഗീകാരം നേടിയത്. നടപ്പു സാമ്പത്തികവര്‍ഷം മുതലാണ് ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലിലൂടെ തന്നെ അംഗീകാരം നേടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദേശിച്ചത്.
8.73 കോടി രൂപയാണ് കേന്ദ്രധനകാര്യ കമ്മീഷന്‍ ഗ്രാൻറായി വയനാട് ജില്ലാ പഞ്ചായത്തിന് 2021 -22 സാമ്പത്തിക വര്‍ഷം അനുവദിച്ചിരിക്കുന്നത്. ഇതില്‍ 60 ശതമാനം തുക പ്രത്യേക ഉദ്ദേശ ഗ്രാൻറായും (കുടിവെള്ളം, ശുചിത്വം എന്നീ മേഖലകള്‍) 40 ശതമാനം തുക അടിസ്ഥാന വിഹിതമായുമാണ് ലഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.