കണിയാമ്പറ്റ: കാട്ടുപന്നി കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. മില്ലുമുക്ക് ജനവാസ മേഖലയിലാണ് കാട്ടുപന്നിശല്യം രൂക്ഷമായത്.
മില്ലുമുക്ക് പള്ളി താഴെ പ്രദേശങ്ങളില്‍ നാലു ദിവസമായി തുടര്‍ച്ചയായി ഇറങ്ങുന്ന കാട്ടുപന്നിക്കൂട്ടം പ്രദേശത്തെ നിരവധി കര്‍ഷകരുടെ കപ്പ, വാഴ തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലിറങ്ങിയ കാട്ടുപന്നി കര്‍ഷകനായ കറുത്തോടന്‍ ഇബ്രാഹിമിന്റെ വിളവെടുപ്പിന് പാകമായ അരയേക്കറോളം കപ്പകൃഷിയാണ് നശിപ്പിച്ചത്. രണ്ടുദിവസം മുമ്പ് പുല്പറമ്പില് ഷുഹൈബ്, പൂളക്കല്‍ ഹക്കീം തുടങ്ങിയവരുടെ വാഴകൃഷിയും നശിപ്പിച്ചിരുന്നു. സമീപത്തെ നെൽകൃഷി ഇറക്കിയ പാടത്തെ വരമ്പുകള്‍ പൂര്‍ണമായും ഉഴുതുമറിച്ച നിലയിലാണ്. ഇതോടെ നെല്‍പാടത്ത് വെള്ളം കെട്ടിനിർത്താൻ കഴിയാത്ത അവസ്ഥയാണ്.
സമീപത്തെങ്ങും വനമില്ലാത്ത ഇവിടെ അടുത്തിടെയാണ് കാട്ടുപന്നിശല്യം വര്‍ധിച്ചതെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടുപന്നികള്‍ വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടും ബന്ധപ്പെട്ട അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.