ഗൂഡല്ലൂർ: നെലാകോട്ട ടൗണിൽ വെള്ളിയാഴ്ച രാവിലെ ഒറ്റയാൻ ഇറങ്ങിയത് ഭീതി പരത്തി. വിലങ്ങൂർ ഭാഗത്തുനിന്ന് ഇന്നലെ ആറരയോടെയാണ് ഒറ്റയാൻ ടൗണിൽ എത്തിയത്.
കഴിഞ്ഞ ഒരാഴ്ചമുമ്പ് ചിലരുടെ വാഹനങ്ങളും തകർത്തിരുന്നു. രാത്രി സമയത്ത് വിലങ്ങൂർ ഭാഗത്തെകാട്ടിൽ നിൽക്കുകയും അതിരാവിലെ നെലാകോട്ട,ഗാന്ധിക്കുന്ന്, മേഫീൽഡ് ഭാഗങ്ങളിലേക്ക് എത്തുന്നതായും പ്രദേശവാസികൾ പറഞ്ഞു. ആനയെ വനപാലകർ നിരീക്ഷിക്കുന്നുണ്ടെങ്കിലും ദൂരെ വനത്തിലേക്ക് വിട്ടയക്കാൻ തയാറല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.