സുൽത്താൻ ബത്തേരി: വടക്കനാട്, കരിപ്പൂർ, വള്ളുവാടി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി. വടക്കനാട് കൊമ്പനൊപ്പം ഉണ്ടായിരുന്ന മുട്ടികൊമ്പന്റെ ശല്യത്തിൽ സ്വൈരജീവിതം നഷ്ടമായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ദിനംപ്രതി എത്തുന്ന കാട്ടാന പ്രദേശത്ത് വ്യാപക നഷ്ടമാണ് വരുത്തുന്നത്. കഴിഞ്ഞ ദിവസം വള്ളുവാടി പ്രദേശത്ത് ഇറങ്ങിയ കാട്ടാന തെങ്ങ്, വാഴ, കവുങ്ങ്, കാപ്പി, കുരുമുളക് തൈകൾ നശിപ്പിച്ചു.
സന്ധ്യമയങ്ങുന്നതോടെ എത്തുന്ന കാട്ടാന പുലർച്ചെയാണ് തിരിച്ചുപോകുന്നത്. കൃഷിയിടത്തിലിറങ്ങുന്ന മുട്ടികൊമ്പനെ ഓടിച്ചാലും വയറുനിറയാതെ പോകില്ല. ഓടിക്കാൻ വരുന്നവർക്കുനേരെ തിരിയുന്ന സംഭവമുണ്ട്. വനാതിർത്തിയിൽ സ്ഥാപിച്ച ആനപ്രതിരോധ കിടങ്ങ് മറികടന്നാണ് കൊമ്പൻ കൃഷിയിടത്തിൽ എത്തുന്നത്. പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.