നടവയൽ: നെയ്ക്കുപ്പയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു. പൊലീസ് സേനാംഗം മുണ്ടക്കല്‍ അജേഷിന്റെ കാറും ബൈക്കുമാണ് കാട്ടാന തകർത്തത്. വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ടതായിരുന്നു വാഹനം. ശനിയാഴ്ച പുലർച്ചയാണ് സംഭവം.
കാറിന്റെ മുന്‍ഭാഗം ആന ചവിട്ടിത്തകര്‍ത്തു. പിന്‍ഭാഗത്ത് ബോഡിയില്‍ കുത്തി. കാര്‍ മൂടിയിട്ടിരുന്ന ടാര്‍പോളിന്‍ ഷീറ്റ് വലിച്ചുകീറി. ബൈക്ക് ചവിട്ടിമറിച്ചു. വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റിപ്പോര്‍ട്ട് പ്രകാരം വാഹന ഉടമക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വനപാലകര്‍ പറഞ്ഞു.
വീടുമുറ്റത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ആന തകര്‍ക്കുന്നത് തുടര്‍ക്കഥയാണെന്നാണ് നെയ്ക്കുപ്പ നിവാസികള്‍ പറയുന്നത്. ആഴ്ചകൾക്കു മുമ്പ് പ്രദേശത്ത് ഓട്ടോയും ബൈക്കും കാറും ആന കേടുവരുത്തിയിരുന്നു. നെയ്ക്കുപ്പ കക്കോടന്‍ ബ്ലോക്ക് മുതല്‍ അയനിമല വരെയുള്ള തൂക്കുവേലി നിര്‍മാണം അധികൃതരുടെ ഉദാസീനത മൂലം വൈകുകയാണെന്നു അവര്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.