മൂപ്പൈനാട്: നസ്രാണിക്കാട് വനപ്രദേശത്ത് ആഴ്ചകളായി തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ രാത്രി ജനവാസ മേഖലകളിൽ നാശം വിതക്കുന്നു. വാഴ, കമുക്, തെങ്ങ്, മുളക് വള്ളികൾ തുടങ്ങിയ കൃഷികൾ കാട്ടാനകൾ വ്യാപകമായി നശിപ്പിക്കുകയാണ്.
അഞ്ച്, ഒമ്പത് വാർഡുകളിൽപെട്ട ആപ്പാളം, പാടിവയൽ, കാടാശ്ശേരി, കടച്ചിക്കുന്ന് പ്രദേശങ്ങളിൽ പകലും ആനകളുടെ സാന്നിധ്യമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
ആപ്പാളത്ത് കഴിഞ്ഞ ദിവസം രാത്രിയിലും കാട്ടാനയിറങ്ങി കൃഷികൾ നശിപ്പിച്ചു. നാട്ടിലിറങ്ങുന്ന ആനകളെ ഇടക്കിടെ വനപാലകരെത്തി ഓടിക്കാറുണ്ടെങ്കിലും പിന്നീട് തിരികെയെത്തും. ജനങ്ങൾ ഭീതിയോടെയാണ് പ്രദേശത്ത് കഴിയുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. കുങ്കിയാനകളെ കൊണ്ടുവന്ന് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തണമെന്നാണ് ആവശ്യം.
അതിന് വനംവകുപ്പ് തയാറാകുന്നില്ലെങ്കിൽ നാട്ടുകാരെ സംഘടിപ്പിച്ച് സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് മുസ്ലിം ലീഗ് ഭാരവാഹികളായ സി.ടി. ഹുനൈസ്, യഹ്യാഖാൻ തലക്കൽ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദാലി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.