പുൽപള്ളി: കോവിഡ് കാലമാണെങ്കിലും പ്രായത്തിനു മുന്നിൽ മുട്ടുമടക്കാതെ, വോട്ടു മുടക്കാതെ ചാമപ്പാറ പണിയ കോളനിയിലെ 104 വയസ്സുള്ള കറുപ്പി അമ്മ. ഉച്ചക്ക് മുമ്പുതന്നെ ചണ്ണോത്തുകൊല്ലി സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് ചെയ്തിട്ടുണ്ട്.
കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. കൂടുതൽ നടക്കുമ്പോൾ ചെറു ബുദ്ധിമുട്ടുണ്ട്. ഇത്തവണയും നാടിന് ഗുണകരമാകുന്നവർക്കുതന്നെയാണ് വോട്ട് ചെയ്തതെന്ന് കറുപ്പി അമ്മ പറഞ്ഞു.വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചു. ഏഴു മക്കളുണ്ട്. ആദിവാസി ഫോറം സംസ്ഥാന നേതാവും പൂതാടി പഞ്ചായത്ത് മുൻ മെംബറുമായ ബോളൻ മകളുടെ ഭർത്താവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.