കൽപറ്റ: ജില്ലയിൽ ഫോട്ടോഗ്രഫി സ്റ്റുഡിയോകള്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 7.30 വരെ തുറക്കാം. ജല ശുദ്ധീകരണ സ്ഥാപനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒമ്പതു മുതല്‍ അഞ്ചു വരെയും മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ വിപണന, റിപ്പയറിങ് സ്ഥാപനങ്ങള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ 10 മുതല്‍ 7.30 വരെയും തുറക്കാന്‍ അനുവദിക്കും.
വാഹന റിപ്പയറിങ് വര്‍ക്ക് ഷോപ്പുകള്‍ എല്ലാ ദിവസവും 10 മുതല്‍ 7.30 വരെയും വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് വില്പന സ്ഥാപനങ്ങള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ 10 മുതല്‍ 7.30 വരെയും ശ്രവണ സഹായി ഉപകരണ വിപണന സ്ഥാപനങ്ങള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ 10 മുതല്‍ 7.30 വരെയും ടെലിവിഷന്‍ റിപ്പയിങ്, ഗൃഹോപകരണ/ഫര്‍ണിച്ചര്‍ വിപണന സ്ഥാപനങ്ങള്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ രണ്ടുവരെയും തുറക്കാമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.