ഉരുൾപൊട്ടൽ ഇരകൾക്ക് യേനെപോയ സൗജന്യ വിദ്യാഭ്യാസം നൽകും

മംഗളൂരു: വയനാട് ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് യേനെപോയ കൽപിത സർവകലാശാല സൗജന്യ വിദ്യാഭ്യാസം നൽകും. തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ 100 വിദ്യാർഥികൾക്കാണ് അവസരം നൽകുകയെന്ന് ചാൻസലർ അബ്ദുല്ലക്കുഞ്ഞി അറിയിച്ചു. ബി.ഡി.എസ്, ഫിസിയോതെറാപ്പി, നഴ്സിങ്, എൻജിനീയറിങ് തുടങ്ങിയ കോഴ്സുകളിൽ ഉൾപ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നൽകുക.

ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് പ്രവേശനത്തിന് സർക്കാർ നിശ്ചയിച്ച യോഗ്യത നേടുന്ന മുറക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കും. യേനെപോയ കൽപിത സർവകലാശാലക്കും യേനെപോയ ഗ്രൂപ്പിനും കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായിരിക്കും പ്രവേശനം നൽകുക. ഫീസ്, ഭക്ഷണം, താമസം തുടങ്ങിയവയെല്ലാം സൗജന്യമായി ലഭ്യമാക്കുമെന്നും യേനെപോയ അധികൃതർ അറിയിച്ചു.

Tags:    
News Summary - Yenepoya free education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.