മാനന്തവാടി: തോൽപെട്ടി എക്സൈസ് ചെക്പോസ്റ്റിൽ ചൊവ്വാഴ്ച പുലർച്ച നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കോഴിക്കോട് ബേപ്പൂർ അരക്കിണർ കുണ്ടോളി വീട്ടിൽ കെ. നാഫിലിനെയാണ് (23) മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ടി. ശറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാളുടെ കൈയിൽനിന്ന് 49.840 ഗ്രാം എം.ഡി.എം.എയും അഞ്ചുഗ്രാം കഞ്ചാവും പിടികൂടി. 0.5 ഗ്രാം എം.ഡി.എം.എ കൈവശം വെക്കുന്നതുപോലും 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അടുത്ത കാലത്ത് മലബാറിൽ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവൻറിവ് ഓഫിസർ സുരേഷ് വെങ്ങാലിക്കുന്നേൽ, കെ.പി. ലത്തീഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ വി. അനൂപ്, കെ.എസ്. സനൂപ്, കെ. മഹേഷ്, ഷിേൻറാ സെബാസ്റ്റ്യൻ, പി. വിപിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.