തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷം പ്രാദേശികകക്ഷികൾ വള രെ പ്രമുഖ സ്ഥാനത്തേക്ക് വരുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവുമായു ള്ള കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ്, ബി.ജെ.പി ഇതര മുന്‍ നണിസർക്കാർ സാധ്യതകൾ ഉണ്ടാകാമെന്ന സൂചന നൽകുന്ന രാജ്യത്തെ ഏക ഇടതുപക്ഷ മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായിയുടെ പ്രസ്താവനക്ക് രാഷ്ട്രീയമാനങ്ങൾ ഏറെയാണ്. തിങ്കളാഴ്ചയായിരുന്നു കൂടിക്കാഴ്ച. യൂറോപ്യൻ യാത്രക്ക് മുന്നോടിയായി വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കവേ ആയിരുന്നു പിണറായിയുടെ പ്രസ്താവന.
റാവുവുമായുള്ള കൂടിക്കാഴ്ചക്ക് വളെര രാഷ്ട്രീയ പ്രാധാന്യമുണ്ട്. സംസ്ഥാനങ്ങൾക്ക് ഹാനികരമായ നടപടി സ്വീകരിക്കാത്ത സർക്കാറാവണം കേന്ദ്രത്തിൽ അധികാരത്തിൽ വരേണ്ടതെന്നതടക്കം തങ്ങൾ ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനും ബി.ജെ.പിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാൻ ഇടയില്ല എന്നാണ് ചന്ദ്രശേഖര റാവു പറഞ്ഞത്. കേന്ദ്രം ഫെഡറൽ തത്ത്വങ്ങൾ പാലിക്കുകയും സംസ്ഥാനങ്ങൾക്ക് ഹാനികരമായ നടപടികൾ സ്വീകരിക്കാതിരിക്കുകയും വേണം.
പുതിയ സർക്കാർ സംസ്ഥാനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഉതകുന്ന സമീപനം സ്വീകരിക്കേണ്ടതുണ്ട്. പ്രാദേശികകക്ഷികളുടെ നിലപാട് ഇതാവണം. അതിനൊരു പൊതുനിലപാട് സ്വീകരിക്കാനാവണം എന്നതടക്കം ചർച്ച ചെയ്തു. ഇൗ നിലപാടിനോട് തനിക്ക് യോജിപ്പാണ്. തെൻറ വിശദീകരണത്തിൽ രാഷ്ട്രീയസമവാക്യത്തെക്കുറിച്ചുള്ള സൂചനയും ഉണ്ട്. ഫെഡറൽ തത്ത്വം നിഷേധിക്കുന്നതിെൻറ പ്രശ്നം സംസ്ഥാനങ്ങൾക്ക് പൊതുവിലുണ്ട്. സർക്കാർ രൂപവത്കരണത്തെക്കുറിച്ച് ഫലപ്രഖ്യാപനത്തിന് ശേഷം പറയാം. പ്രധാനമന്ത്രി സ്ഥാനാർഥിത്വം ചർച്ച ചെയ്തിട്ടില്ല.
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2004െല ഫലം ആവർത്തിക്കുമെന്നതിൽ സംശയം വേണ്ട. ‘നിങ്ങൾക്ക് സംശയം വന്നിട്ടുണ്ടോ’എന്ന് ചോദിച്ച മുഖ്യമന്ത്രി, ആർക്കും അക്കാര്യത്തിൽ സംശയമില്ലെന്നും പറഞ്ഞു. കേരളത്തിൽ ഇൗ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. അവരുടെ അവകാശവാദം അതായിത്തന്നെ നിലനിൽക്കും. ബി.ജെ.പി ചിലയിടത്ത് നല്ല രീതിയിൽ വോട്ട് മറിച്ചിട്ടുണ്ട്. നാളെ അവരുടെ കൂടെ വരേണ്ടയാളാണ്, ഇന്ന് വോട്ട് കൊടുക്കുന്നതിൽ എന്താണ് എന്ന തരത്തിൽ വോട്ട് കൊടുത്ത പ്രദേശങ്ങളുണ്ടെന്ന് പറയുന്നുണ്ട്. പേക്ഷ, അതൊക്കെ എൽ.ഡി.എഫിന് അതിജീവിക്കാൻ കഴിയുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.