തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം കുറക്കില്ലെന്ന് മന്ത്രി ഡോ. തോമസ് ഐസക്. ബജറ്റ് കണക്ക് കൂട്ടിയതിനെക്കാൾ 20,000 കോ ടി രൂപയുടെ കുറവ് വരുമാനത്തിൽ ഉണ്ടായി. കേന്ദ്രനികുതി വിഹിതം മൂന്നുമാസമായി ലഭിച്ചിട്ടില്ല. കത്തെഴുതിയിട്ട് മറുപടിയില്ല.
വകുപ്പുകൾക്ക് ഏർപ്പെടുത്തിയ അഞ്ചുലക്ഷം രൂപയുടെ പരിധി തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധകമല്ല. ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാപ്പിനിശേരി, കോലഴി, മാറഞ്ചേരി, തിരുനാവായ, ശൂരനാട് വടക്ക്, തിരുവനാവായ, പടിയൂർ കല്യാട്, കാലടി, ബുധനൂർ, കീനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തുകളെയും തിരുവനന്തപുരം ജില്ല പഞ്ചായത്തിനെയും നെടുമങ്ങാട്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തുകളെയും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.