കൊച്ചി: കേരളത്തിെൻറ കാലാവസ്ഥയിൽ അധികമാരും പരീക്ഷിക്കാത്ത കാരറ്റ് കൃഷി ചെയ്ത് വിജയം കണ്ടിരിക്കുകയാണ് മിമിക്രി പ്രേമികളുടെ സ്വന്തം കെ.എസ്. പ്രസാദ് കലാഭവൻ, അതും വീടിെൻറ ടെറസിൽ. അഞ്ചാറുവർഷമായി ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഒന്നര വർഷമായി ലോക്ഡൗണിൽ കലാപരിപാടികൾ നിലച്ചതോടെ കൃഷിയിൽ കൂടുതൽ സജീവമാകുകയായിരുന്നു.
കൊച്ചി കലൂർ ആസാദ് റോഡിെല വീടിെൻറ മട്ടുപ്പാവിൽനിന്ന് മൂന്നാഴ്ച മുമ്പും ശനിയാഴ്ചയും വിളവെടുത്തതിെൻറ സന്തോഷത്തിലാണ് പ്രസാദ്. പൊതുെവ ഊട്ടിയിലും കാന്തല്ലൂരുമുൾെപ്പടെ തണുപ്പുള്ള മേഖലകളിൽ മാത്രം കണ്ടുവരുന്ന കാരറ്റ് കൃഷി ചെയ്തത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നെന്ന് ഈ കലാകാരൻ പറയുന്നു. ഒക്ടോബറിലും മറ്റും നടുന്നതിനുപകരം കൃഷിവകുപ്പിൽനിന്ന് വാങ്ങിയ ചെറിയ തൈകൾ ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് നട്ടത്. നല്ല തണുപ്പാവശ്യമുള്ള പച്ചക്കറിയിനമായതിനാൽ ഉണ്ടാകുമോയെന്ന കാര്യത്തിൽ സംശയിച്ചിരുന്നു. എങ്കിലും മറ്റു വിളകളെപോലെ കാരറ്റ് തൈകളെയും പരിപാലിച്ചു. ഊട്ടിയിലും മറ്റും കണ്ടുവരുന്ന കാരറ്റുതൈകെളക്കാൾ വേര് കൂടുതലായിരുെന്നന്ന വ്യത്യാസം മാത്രമേ ഇതിനുള്ളൂ.
വെണ്ട, വഴുതന, തക്കാളി, മുളക്, കാപ്സിക്കം, പയർ തുടങ്ങി വീട്ടിലേക്കാവശ്യമായ പലവിധ പച്ചക്കറികളും ടെറസ് കൃഷിയിലുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് കരുമാല്ലൂർ തട്ടാമ്പടിയിൽ പ്രസാദ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് തുടങ്ങിയ കപ്പകൃഷിയും വിജയമായിരുന്നു. ലോക്ഡൗൺ മൂലം ഉപജീവനം വഴിമുട്ടി മറ്റുപല ജോലികളിലേക്കും തിരിഞ്ഞ നിരവധി മിമിക്രി കലാകാരന്മാരെക്കുറിച്ചും കലാഭവൻ സെക്രട്ടറികൂടിയായ പ്രസാദിന് പറയാനുണ്ട്.
കോവിഡും ലോക്ഡൗണും സംസ്ഥാനത്ത് ആയിരത്തിലേറെ മിമിക്രിക്കാരുൾെപ്പടെ അസംഖ്യം സ്റ്റേജ് കലാകാരന്മാരുടെയും അനുബന്ധ ജോലിക്കാരുടെയും കുടുംബങ്ങളെകൂടിയാണ് ദുരിതത്തിലാക്കിയത്. മേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാറുകൾ ഒന്നും ചെയ്യാത്തതിെല പ്രതിഷേധവും തമാശ കലരാത്ത സ്വരത്തിൽ പ്രസാദ് പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.