തിരുവനന്തപുരം: അടുത്ത ഞായറാഴ്ച (21ന്) സമ്പൂർണ ലോക്ഡൗൺ ഇല്ലെന്ന് സർക്കാർ. നിരവധി പ്രവേശന പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലാണിതെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ ഉത്തരവിൽ പറയുന്നു. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ല കലക്ടർമാർക്കും ജില്ല പൊലീസ് മേധാവികൾക്കും മറ്റ് വകുപ്പുകൾക്കും നിർദേശം നൽകി.
കോവിഡ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായാണ് ഞായറാഴ്ച ദിവസങ്ങളിൽ സമ്പൂർണ ലോക് ഡൗൺ നടപ്പാക്കാൻ സർക്കാർ ഉത്തരവിട്ടത്. കഴിഞ്ഞ ഞായറാഴ്ച ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്നവർക്കും പരീക്ഷ നടത്തിപ്പുകാർക്കും വേണ്ടി സമ്പൂർണ ലോക്ഡൗണിൽ ഇളവ് അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.