ശാസ്താംകോട്ട: ലോക്ഡൗണിൽ ആളെക്കൂട്ടി വീട്ടിൽ പിറന്നാളാഘോഷം നടത്തിയത് അന്വേഷിക്കാ നെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് മർദനം. ശാസ്താംകോട്ട ഭരണിക്കാവ് അശ്വതി മുക്കി ന് സമീപം ഫൈസൽ നിവാസിൽ ഫൈസലിെൻറ വീട്ടിലാണ് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.
വീട ്ടിൽ കൂടുതൽ ആളുകൾ സംഘടിച്ചത് അറിഞ്ഞെത്തിയ ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത ് ഇൻസ്പെക്ടർ സുനിൽരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു എന്നിവർക്കാണ് മർദനമേറ്റത്. സംഭവമുമായി ബന്ധപ്പെട്ട് ഫൈസൽ (30), സഹോദരൻ അഫ്സൽ (28), ഫൈസലിെൻറ ഭാര്യാപിതാവും പത്തനംതിട്ട കുമ്പഴ സ്വദേശിയുമായ ഷറഫുദ്ദീൻ (49) എന്നിവരെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. സിദ്ദീഖിെൻറ വീട്ടിൽ പത്തനംതിട്ടയിൽ നിന്നുൾപ്പെടെയുള്ളവർ പങ്കെടുത്തത് അറിഞ്ഞെത്തിയതായിരുന്നു ഉദ്യോഗസ്ഥർ. വിവരം തിരക്കുന്നതിനിടെ അസഭ്യം പറയുകയും മൂവരും ചേർന്ന് ആക്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഗേറ്റ് പൂട്ടിയിട്ട ശേഷമായിരുന്നു ആക്രമണമത്രെ. ഇതിനിടെ സുനിൽരാജ് പൊലീസിനെ അറിയിച്ചു. പൊലീസെത്തിയാണ് ഗേറ്റ് തുറന്ന് ഉദ്യോസ്ഥരെ രക്ഷിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിനിടെ പ്രതികളെ രക്ഷപ്പെടുത്താനും സംഭവം ഒതുക്കാനും കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെന്ന് ആക്ഷേപമുണ്ട്. പിടിയിലായവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.