ലോക്കോപൈലറ്റ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച നിലയിൽ

കണ്ണൂർ: ലോക്കോപൈലറ്റിനെ റെയിൽവേ സ്റ്റേഷനിലെ റണ്ണിങ് റൂമിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മേപ്പയൂർ അഞ്ചാംപീടിക ഇല്ലത്തുമീത്തൽ ഹൗസിൽ കെ.കെ. ഭാസ്‌കരൻ (59) ആണ് മരിച്ചത്.

രാവിലെ 5.10ന് കണ്ണൂരിൽ നിന്നും പുറപ്പെടുന്ന കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് ട്രെയിൻ ലോക്കോപൈലറ്റായി ഡ്യൂട്ടിക്ക് കയറേണ്ടതായിരുന്നു ഭാസ്‌കരൻ. ജീവനക്കാർക്ക് വിശ്രമത്തിനും താമസത്തിനുമായുള്ള റണ്ണിങ് റൂമിലായിരുന്നു ഭാസ്കരൻ കിടന്നിരുന്നത്. രാവിലെ നാലിന് ജീവനക്കാരൻ വിളിക്കാൻ പോയപ്പോഴാണ് ഭാസ്‌കരനെ കുഴഞ്ഞുവീണ നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. 

റെയിൽവെയിൽ 33 വർഷമായി ലോക്കോപൈലറ്റാണ്. ഭാര്യ: സ്മിത. മക്കൾ: സനത് ശ്രീവാസ്, സനിയ ഭാസ്‌കരൻ.

Tags:    
News Summary - loco pilot collapsed and died at running room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.