കൊച്ചി: ദേശീയതലത്തിെല പ്രതിഷേധസമരത്തിെൻറ ഭാഗമായി രാജ്യത്തെ റെയിൽവേ ഡിവിഷൻ മാനേജർ ഓഫിസുകൾക്കുമുന്നിൽ (ഡി.ആർ.എം) ലോക്കോ പൈലറ്റുമാർ ബുധനാഴ്ച ധർണ സംഘടിപ്പിക്കും. ലോക്കോ പൈലറ്റുമാർ കൂട്ടത്തോടെ പ്രതിഷേധത്തിൽ ഭാഗമാകുന്നത് യാത്ര, ചരക്ക് ട്രെയിൻ ഗതാഗതത്തെ സാരമായി ബാധിച്ചേക്കും. അതേസമയം, ജോലി ബഹിഷ്കരിച്ചുള്ള സമരത്തിന് ആഹ്വാനമില്ല.
കിലോമീറ്റർ അലവൻസ് പുതുക്കുക, പെൻഷൻ അപാകത പരിഹരിക്കുക, ഒഴിവുകൾ നികത്തുക, അധിക ജോലിഭാരം ഒഴിവാക്കുക, ഉന്നത തസ്തികകൾ കുറക്കുക, ആറുമാസം ഇടവിട്ട് നിയമനം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷെൻറ (എ.ഐ.എൽ.ആർ.എസ്.എ) നേതൃത്വത്തിൽ തിങ്കളാഴ്ച തുടങ്ങി ബുധനാഴ്ച അവസാനിക്കുന്ന ദേശീയതല പ്രതിഷേധ സമരത്തിെൻറ ഭാഗമായാണ് കേരളത്തിലും സമരം നടക്കുന്നത്.
കറുത്ത ബാഡ്ജ് ധരിച്ചാണ് കഴിഞ്ഞദിവസം മുതൽ ലോക്കോ പൈലറ്റുമാർ ജോലിക്ക് കയറിയത്. ബുധനാഴ്ച തിരുവനന്തപുരം, പാലക്കാട് ഉൾപ്പെടെ രാജ്യത്തെ 68 ഡി.ആർ.എം ഓഫിസുകൾക്ക് മുന്നിലാണ് ധർണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.