റെ​യി​ൽ​വേ ലോ​ക്കോ പൈ​ല​റ്റു​മാ​ർ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി

പാലക്കാട്: സുരക്ഷിതമായി ട്രെയിൻ ഓടിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് റെയിൽവേയിലെ ലോക്കോ പൈലറ്റ്മാരും ഗാർഡ്മാരും രാജ്യവ്യാപകമായി നടത്തുന്ന 36 മണിക്കൂർ നിരാഹാര സമരം പാലക്കാട് ഡിവിഷനിൽ ചൊവ്വാഴ്ച രാവിലെ എട്ടിന് ആരംഭിച്ചു.

എ.ഐ.എൽ.ആർ.എസ്.എ, എ.ഐ.ജി.സി സംഘടനകളുടെ കേന്ദ്ര നേതാക്കൾ ജന്തർ മന്ദിറിലും, സോണൽ, ഡിവിഷനൽ നേതാക്കൾ അതാതു ഡി.ആർ.എം ഓഫിസിനു മുന്നിലും നിരാഹാര സമരം ആരംഭിച്ചു.പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷന് മുന്നിൽ എ.ഐ.എൽ.ആർ.എസ്.എ സോണൽ വൈസ് പ്രസിഡൻറ് പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. 

Tags:    
News Summary - loco pilot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.