തിരുവനന്തപുരം: കോവിഡ് ചെറുകിട ടൂറിസ്റ്റ് ഹോമുകളെയും ലോഡ്ജുകളെയും വലിയ പ്രതിസന്ധിയിലാക്കി.
ടൂറിസം മേഖല സ്തംഭനാവസ്ഥയിലാകുകയും ചികിത്സക്കും മറ്റ് പൊതു ഔദ്യോഗിക ആവശ്യങ്ങൾക്കും തലസ്ഥാനത്തെത്തി തങ്ങുന്നവർ കുറയുകയും ചെയ്തതോടെയാണ് ഈ മേഖല പ്രതിസന്ധിയെ േനരിടാൻ തുടങ്ങിയത്. കോവിഡിനെതുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം നിലച്ചു.
യാത്രകൾക്ക് നിയന്ത്രണം വന്നു. ഇതോടെ വടേക്കന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് വിനോദസഞ്ചാരികളുടെയെല്ലാം വരവും ഇല്ലാതായി. ക്ഷേത്ര ദർശനങ്ങൾക്കെത്തുന്നവരും കുറഞ്ഞു. കോവിഡിനെതുടർന്ന് തലസ്ഥാനത്തെ സർക്കാർ ഓഫിസുകളെല്ലാം അടയുകയോ ഭാഗികമായി മാത്രം പ്രവർത്തിക്കുകയോ ചെയ്തതോടെ ഇവിടങ്ങളിൽ വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തി തങ്ങുന്നവരും കുറഞ്ഞു.
മെഡിക്കൽ കോളജ് മേഖല കേന്ദ്രീകരിച്ച് നിരവധി ഹോട്ടൽ -ലോഡ്ജുകൾ പ്രവർത്തിക്കുന്നുണ്ട്.
ചികിത്സാവശ്യങ്ങൾക്കായി എത്തുന്നവരാണ് ഇവിടങ്ങളിലെ ഗുണഭോക്താക്കൾ. മാലിയിൽനിന്ന് ചികിത്സക്കായി എത്തുന്നവരാണ് അധികവും ഇവിടങ്ങളിൽ തങ്ങിയിരുന്നത്. വിസ കാര്യങ്ങളിലൊക്കെ നിയന്ത്രണം വന്നതോടെ നേരത്തേതന്നെ ഇവിടങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞിരുന്നു. കോവിഡ് കൂടിയെത്തിയതതോടെ ഇവരുടെ വരവ് പൂർണമായും ഇല്ലാതായി.
താമസിക്കാൻ ആളില്ലാത്തതുകൊണ്ട് പല ഹോട്ടലുകളിലും മുറികളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഹൈടെൻഷൻ ഉപയോഗിക്കുന്ന ഇടങ്ങളിലെ വൈദ്യുതി ചാർജാണ് വലിയ വെല്ലുവിളി. എച്ച്.ടി കണക്ഷൻ ഉപയോഗിക്കുന്നവർക്ക് 36250 രൂപ ഫിക്സഡ് നിരക്കാണ് നിശ്ചയിച്ചിട്ടുള്ളത്.
വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ നിരക്ക് നൽകണം. പൂർണമായും അടച്ചിട്ടിരിക്കുന്ന ഹോട്ടലുകാരും ഈ നിരക്ക് അടയ്ക്കണം. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് പൂർണമായും അടഞ്ഞുകിടന്ന സ്ഥാപനങ്ങളുടെ മൂന്നുമാസത്തെ ഫിക്സഡ് ചാർജിൽ ഇളവ് നൽകിയിരുന്നു. ഇക്കുറി ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് ഉമടകൾ പറയുന്നു. ഇതിനുപുറമെ ജല അതോറിറ്റിയുടെ ബിൽ, സെക്യൂരിറ്റി, ചാർജ്, നികുതി എന്നിവയെല്ലാം ഭാരമാകുകയാണ്.
നീണ്ടകാലത്തേക്ക് റൂമുകളും മറ്റും അടഞ്ഞുകിടക്കുന്നതോടെ ഫർണിച്ചറെല്ലാം നശിക്കുന്നതായും ലോഡ്ജുടമകൾ പറയുന്നു. ഇവിടങ്ങളിൽ ജോലി ചെയ്തിരുന്നവരുടെ ഉപജീവനമാണ് മറ്റൊരു പ്രശ്നം താമസിക്കാൻ ആളില്ലാതായതോടെ പലർക്കും ജോലി നഷ്ടപ്പെട്ടു.
കുറഞ്ഞ ജീവനക്കാരെവെച്ച് സ്ഥാപനം പ്രവർത്തിപ്പിക്കാനല്ലാതെ ഉടമകൾക്ക് മറ്റും മാർഗങ്ങളില്ല. പ്രതിസന്ധി എന്ന് അവസാനിക്കുമെന്നതിനെ സംബന്ധിച്ച് ആർക്കും ഒരുറപ്പുമില്ല. ഒന്നാം ലോക്ഡൗഡിൽ തുടങ്ങിയ പ്രതിസന്ധി അൽപം അയവുവന്ന് സാധാരണ നിലയിലേക്ക് കടക്കുേമ്പാഴാണ് വീണ്ടും കനത്ത പ്രഹരമുണ്ടാകുന്നത്.
കോവിഡ് ഹോട്ടൽ-ലോഡ്ജ് മേഖലയെ വല്ലാതെ ഉലച്ചു. വലിയ പ്രതിസന്ധിയാണ് ഇൗ മേഖല നേരിടുന്നത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ടൂറിസ്റ്റുകളൊന്നും വരുന്നില്ല. നിലവിൽ ഒന്നോ രണ്ടോ മുറികളിലാണ് ആളുള്ളത്. അതും ഒരു ദിവസമോ ഒന്നര ദിവസമോ ഒക്കെ ആയിരിക്കും. തൊഴിലാളികൾക്കുള്ള ശമ്പളം എം.ഡി ൈകയിൽ നിന്നാണ് കൊടുക്കുന്നത്. വൈദ്യുതി ചാർജും കെട്ടിട നികുതിയുമെല്ലാം വലിയ ഭാരമാവുകയാണ്. സർക്കാർ ഇളവുകൾ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
ഗംഗാധരൻ, മാനേജർ, ടി.കെ പാലസ്
വലിയ പരിതാപകരമാണ് സ്ഥിതി. ഒന്നരമാസത്തോളമായി സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. തൊഴിലാളികളും വലിയ ബുദ്ധിമുട്ടിലാണ്. വലിയ പ്രതിസന്ധിയിലൂടെയാണ് ഈ മേഖല കടന്നുപോകുന്നത്. യാത്രാ സൗകര്യങ്ങളില്ലാത്തതിനാൽ ആളുകളൊന്നും എത്തുന്നില്ല. എത്തുന്നവർ തങ്ങാൻനിൽക്കാതെ മടങ്ങുകയാണ്. പ്രതിസന്ധി എന്ന് മാറുമെന്നും ഉറപ്പില്ല.
എസ്.എച്ച്.എം നജീബ്, മാനേജർ ഹോംലാൻഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.