Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതിസന്ധിയുടെ...

പ്രതിസന്ധിയുടെ പൂട്ടുവീണ്​ ലോഡ്​ജ്​, ടൂറിസ്​റ്റ്​ ഹോമുകൾ

text_fields
bookmark_border
പ്രതിസന്ധിയുടെ പൂട്ടുവീണ്​ ലോഡ്​ജ്​, ടൂറിസ്​റ്റ്​ ഹോമുകൾ
cancel

തിരുവനന്തപുരം: കോവിഡ്​ ചെറുകിട ടൂറിസ്​റ്റ്​ ഹോമുകളെയും ലോഡ്​ജുകളെയും വലിയ പ്രതിസന്ധിയിലാക്കി.

ടൂറിസം മേഖല സ്തംഭനാവസ്ഥയിലാകുകയും​ ചികിത്സക്കും മറ്റ്​ പൊതു ഔദ്യോഗിക ആവശ്യങ്ങൾക്കും തലസ്ഥാനത്തെത്തി തങ്ങുന്നവർ കുറയുകയും ചെയ്​തതോ​ടെയാണ്​ ഈ മേഖല പ്രതിസന്ധിയെ ​േനരിടാൻ തുടങ്ങിയത്​. കോവിഡിനെതുടർന്ന്​ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം നിലച്ചു.

യാത്രകൾക്ക്​ നിയ​​​​​ന്ത്രണം വന്നു. ഇതോടെ വട​േക്കന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന്​ വിനോദസഞ്ചാരികളുടെയെല്ലാം വരവും ഇല്ലാതായി. ക്ഷേത്ര ദർശനങ്ങൾ​ക്കെത്തുന്നവരും കുറഞ്ഞു. കോവിഡിനെതുടർന്ന്​ തലസ്ഥാനത്തെ സർക്കാർ ഓഫിസുകളെല്ലാം അടയുകയോ ഭാഗികമായി മാത്രം പ്രവർത്തിക്കുകയോ ചെയ്​തതോടെ ഇവിടങ്ങളിൽ വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി എത്തി തങ്ങുന്നവരും കുറഞ്ഞു.

​ മെഡിക്കൽ കോളജ്​ മേഖല കേന്ദ്രീകരിച്ച്​ നിരവധി ഹോട്ടൽ -ലോഡ്​ജുകൾ പ്രവർത്തിക്കുന്നുണ്ട്​.

ചികിത്സാവശ്യങ്ങൾക്കായി എത്തുന്നവരാണ്​ ഇവിടങ്ങളിലെ ഗുണഭോക്താക്കൾ. മാലിയിൽനിന്ന്​ ചികിത്സക്കായി എത്തുന്നവരാണ്​ അധികവും ഇവിടങ്ങളിൽ തങ്ങിയിരുന്നത്​. വിസ കാര്യങ്ങളിലൊക്കെ നിയ​​ന്ത്രണം വന്നതോടെ നേര​ത്തേതന്നെ ഇവിടങ്ങളിൽനിന്നുള്ള വരവ്​ കുറഞ്ഞിരുന്നു. കോവിഡ്​ കൂടിയെത്തിയതതോ​ടെ ഇവരുടെ വരവ്​ പൂർണമായും ഇല്ലാതായി.

താമസിക്കാൻ ആളില്ലാത്തതുകൊണ്ട്​ പല ഹോട്ടലുകളിലും മുറികളെല്ലാം അടച്ചിട്ടിരിക്കുകയാണ്​. ഹൈടെൻഷൻ ഉപയോഗിക്കുന്ന ഇടങ്ങളിലെ വൈദ്യുതി ചാർജാണ്​ വലിയ വെല്ലുവിളി. ​ എച്ച്​.ടി കണക്​ഷൻ ഉപയോഗിക്കുന്നവർക്ക്​ 36250 രൂപ ഫിക്​സഡ്​ നിരക്കാണ് നിശ്ചയിച്ചിട്ടുള്ളത്​.

വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ നിരക്ക്​ നൽകണം. പൂർണമായും അടച്ചിട്ടിരിക്കുന്ന ഹോട്ടലുകാരും ഈ നിരക്ക്​ അടയ്​ക്കണം. കഴിഞ്ഞ ലോക്​ഡൗൺ കാലത്ത്​ പൂർണമായും അടഞ്ഞുകിടന്ന സ്ഥാപനങ്ങളുടെ മൂന്നുമാസത്തെ ഫിക്​സഡ്​ ചാർജിൽ ഇളവ്​ നൽകിയിരുന്നു. ​ഇക്കുറി ഇളവു​കളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന്​ ഉമടകൾ പറയുന്നു. ഇതിനുപുറമെ ജല അതോറിറ്റിയുടെ ബിൽ​, സെക്യൂരിറ്റി, ചാർജ്​, നികുതി​ എന്നിവയെല്ലാം ഭാരമാകുകയാണ്​.

നീണ്ടകാലത്തേക്ക്​ റൂമുകളും മറ്റും അടഞ്ഞുകിടക്കുന്നതോടെ ഫർണിച്ചറെല്ലാം നശിക്കുന്നതായും ലോഡ്​ജ​​ുടമകൾ പറയുന്നു. ഇവിടങ്ങളിൽ ജോലി ചെയ്​തിരുന്നവരുടെ ഉപജീവനമാണ്​ മറ്റൊരു പ്രശ്​നം താമസിക്കാൻ ആളില്ലാതായതോടെ പലർക്കും ജോലി നഷ്​ടപ്പെട്ടു.

കുറഞ്ഞ ജീവനക്കാരെവെച്ച്​ സ്ഥാപനം പ്രവർത്തിപ്പിക്കാനല്ലാതെ ഉടമകൾക്ക്​ മറ്റും മാർഗങ്ങളില്ല. ​പ്രതിസന്ധി എന്ന്​ അവസാനിക്കുമെന്നതിനെ സംബന്ധിച്ച്​ ആർക്കും ഒരുറപ്പുമില്ല. ഒന്നാം ലോക്​ഡൗഡിൽ തുടങ്ങിയ പ്രതിസന്ധി അൽപം അയവുവന്ന്​ സാധാരണ നിലയിലേക്ക്​ കടക്കു​േമ്പാഴാണ്​ വീണ്ടും കനത്ത പ്രഹരമുണ്ടാകുന്നത്​.

സാമ്പത്തികമായി വല്ലാതെ ഉലച്ചു

കോവിഡ്​ ഹോട്ടൽ​-ലോഡ്​ജ്​ മേഖലയെ വല്ലാതെ ഉലച്ചു. വലിയ പ്രതിസന്ധിയാണ്​ ഇൗ മേഖല നേരിടുന്നത്​. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന്​ ടൂറിസ്​റ്റുകളൊന്നും വരുന്നില്ല. നിലവിൽ ഒ​ന്നോ രണ്ടോ മുറികളിലാണ്​ ആളുള്ളത്​. അതും ഒരു ദിവസമോ ഒന്നര ദിവസമോ ഒക്കെ ആയിരിക്കും. ​തൊഴിലാളികൾക്കുള്ള ശമ്പളം എം.ഡി ​ൈകയിൽ നിന്നാണ്​ കൊടുക്കുന്നത്​. വൈദ്യുതി ചാർജും കെട്ടിട നികുതിയുമെല്ലാം വലിയ ഭാരമാവുകയാണ്​. സർക്കാർ ഇളവുകൾ പ്രഖ്യാപിക്കണമെന്നാണ്​ ആവശ്യം.

ഗംഗാധരൻ, മാനേജർ, ടി.കെ പാലസ്


നേരിടുന്നത്​ വലിയ പ്രതിസന്ധി

വലിയ പരിതാപകരമാണ്​ സ്ഥിതി. ഒന്നരമാസത്തോളമായി​ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്​. തൊഴിലാളികളും വലിയ ബുദ്ധിമുട്ടിലാണ്​. വലിയ പ്രതിസന്ധിയിലൂടെയാണ്​ ഈ മേഖല കടന്നുപോകുന്നത്​. യാത്രാ സൗകര്യങ്ങളില്ലാത്തതിനാൽ ആളുകളൊ​ന്നും എത്തുന്നില്ല. എത്തുന്നവർ​ തങ്ങാൻനിൽക്കാതെ മടങ്ങുകയാണ്​. പ്രതിസന്ധി എന്ന്​ മാറുമെന്നും ഉറപ്പില്ല.

എസ്​.എച്ച്​.എം നജീബ്​, മാനേജർ ഹോംലാൻഡ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid crisislodgetourist home
News Summary - lodges and tourist homes in sever crisis
Next Story