തിരുവനന്തപുരം: കത്തുന്ന ചൂടിനൊപ്പം ആവേശപ്പോരിന് ഒൗദ്യോഗിക അങ്കംകുറിച്ച് കേ രളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വ്യാഴാഴ്ച. പത്രിക സമർപ്പണവും അന്ന് തുടങ്ങും. ഏപ്രിൽ നാല് വരെ പത്രിക സമർപ്പിക്കാം.
അഞ്ചിന് സൂക്ഷ്മപരിശോധന. എട്ട് വരെ പിൻവലിക്കാം. അന്ന് അന്തിമ പോരാട്ടചിത്രം വ്യക്തമാകും. പിൻവലിക്കാനുള്ള സമയം കഴിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കും. ഏപ്രിൽ 21ന് പ്രചാരണം അവസാനിക്കും. 22ന് പോളിങ് സാമഗ്രികളുടെ വിതരണം.
അന്ന് വൈകീട്ട് ബൂത്തുകൾ സജ്ജമാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 23നാണ് വോെട്ടടുപ്പ്. വോെട്ടണ്ണൽ മേയ് 23നാണ്. 27ന് തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാകും. മാർച്ച് 10 മുതൽ പെരുമാറ്റച്ചട്ടം നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.