ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മൽസരിക് കുന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തീരുമാനമെടുക്കും. ഡൽഹിയിൽ ഇന്നു ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ ് സ്ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് വ ൈകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. മൽസരിക്കില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് കേന്ദ്രനേതൃത്വം പറഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് കെ. സുധാകരന്‍ വ്യക്തമാക്കി. സംസ്ഥാന രാഷ്ട്രീയത്തിൽ നിൽക്കാനാണ് താൽപര്യം. തന്‍റെ ബുദ്ധിമുട്ടുകൾ നേതൃത്വത്തെ അറിയിച്ചുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും മൽസരിക്കണമെന്ന് പി.ജെ കുര്യൻ ആവശ്യപ്പെട്ടു. വടകരയിൽ ആർ.എം.പി സ്ഥാനാർഥി കെ.കെ രമക്ക് പിന്തുണ നൽകുന്ന കാര്യം പാർട്ടി ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ആവശ്യപ്പെട്ടാൽ ചാലക്കുടിയിൽ മൽസരിക്കാൻ തയാറാണെന്ന് പി.സി ചാക്കോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.