സംവരണമണ്ഡലമായ മാവേലിക്കരയിൽ അവസാനവട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനാണ് നേരിയ മുൻതൂക്കം. എതിരാളികളുടെ തന്ത്രങ്ങളെ അനുഭവപരിചയത്തിലൂടെ മറികടക്കുന്നതും എൻ.എസ്.എസ്, കെ.പി.എം.എസ് അടക്കം സമുദായ വോട്ടുകളുടെ പിൻബലം ഉറപ്പിക്കാനായതുമാണ് നാലാംതവണയും വിജയക്കൊടി പാറിക്കാമെന്ന നിലയിൽ യു.ഡി.എഫിനെ എത്തിക്കുന്നത്.
യുവത്വമെന്ന പുതുമുഖ പരീക്ഷണത്തിലൂടെ ഒരുവിഭാഗം വോട്ടർമാരെ സ്വാധീനിക്കാൻ കഴിഞ്ഞതും ഏഴ് നിയമസഭ മണ്ഡങ്ങളിലെ ഇടതു ജനപ്രതിനിധികളുടെയും ഘടക കക്ഷികളുടെയും പിൻബലവും അട്ടിമറിവിജയം നേടിക്കൊടുക്കുമെന്നാണ്എൽ.ഡി.എഫ് പ്രതീക്ഷിച്ചത്. നാടിളക്കിയുള്ള പ്രചാരണത്തിലൂടെ എല്ലാവരിലേക്കും കടന്നുചെല്ലാൻ എൽ.ഡി.എഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിന് കഴിഞ്ഞിരുന്നു. എൻ.ഡി.എ സ്ഥാനാർഥി ബൈജു കലാശാല വോട്ടുവിഹിതത്തിൽ വർധനയുണ്ടാക്കും.
ഹിന്ദു സമുദായ സംഘടനകള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടിവിടെ. കേന്ദ്രസർക്കാർ മാറണമെന്ന ചിന്തയും സംസ്ഥാന സർക്കാറിന്‍റെ ഭരണവിരുദ്ധതയും മണ്ഡലത്തിൽ പ്രകടം. കുട്ടനാട്ടിലെ നെൽകർഷകരുടെ പ്രശ്നം അതിൽ പ്രധാനമാ
ണ്. സംഭരണത്തിലെ പാളിച്ച മുതൽ നെല്ലുവില യഥാസമയം കിട്ടാത്തതിൽ അടക്കമുള്ള വിഷയങ്ങളിൽ കർഷകർ കടുത്ത അസംതൃപ്തിയിലാണ്. വന്യമൃഗശല്യം മുതൽ റബറിന്‍റെയും തേങ്ങയുടെയും വിലയിടിവും കൊല്ലം ജില്ലയിൽ കശുവണ്ടിത്തൊഴിലാളികളുടെ പ്രശ്നങ്ങൾവരെ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളായി.
കേരള കോൺഗ്രസ് ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. അവർക്ക് സ്വാധീനമുള്ള ചങ്ങനാശ്ശേരി അടക്കമുള്ള ചില മണ്ഡലങ്ങളിൽ അതിന്‍റെ പ്രതിഫലനമുണ്ടാകും. കെ.ബി. ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനത്തിലൂടെ പത്തനാപുരം അടക്കമുള്ള ചിലയിടങ്ങളിൽ എൻ.എസ്.എസ് വോട്ടുകളും എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നു. 2019ൽ ആളിക്കത്തിയ ശബരിമല വിഷയം ഇന്ന് ചിത്രത്തിലില്ല. അതിനാൽ ഹിന്ദുസമുദായ സമവാക്യത്തിൽ മാറ്റമുണ്ടാകും. ചില മേഖകളിൽ നായർ-കൈസ്ത്രവ-ദലിത് വോട്ടുകളുടെ ഏകീകരണവും മുസ്ലിം വോട്ടുകളും ചേർന്നാണ് യു.ഡി.എഫിന് മേൽക്കൈ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.