കുതിപ്പില്ല, കിതപ്പോടെ എൻ.ഡി.എ... ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷമില്ല.... കരുത്തുകാട്ടി ഇൻഡ്യ മുന്നണി... കേരളത്തിൽ ഇക്കുറിയും യു.ഡി.എഫ് തരംഗം

2024-06-04 09:36 IST



2024-06-04 09:30 IST

മോദി വീണു; ഓഹരി വിപണിയിൽ കനത്ത നഷ്ടം



സെൻസെക്സിലും നിഫ്റ്റിയിലും കനത്ത നഷ്ടം സെൻസെക്സ് 2500 പോയിന്‍റ്  ഇടിഞ്ഞു

2024-06-04 09:29 IST

കാസർകോട് വോട്ടെണ്ണൽ കേന്ദ്രത്തെക്കുറിച്ച് എൽ.ഡി.എഫ്-യു.ഡി.എഫ് പരാതി

പെരിയ: കാസർകോട് പാർലമെന്‍റ് മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രത്തെ കുറിച്ച് എൽ.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാർഥികൾക്ക് പരാതി.
കൗണ്ടിങ് സെന്‍ററിലെ ടാബുലേഷൻ ടേബിളിൽ സ്ഥാനാർഥികളുടെ ഏജന്‍റുമാർക്ക് ഇരിക്കാൻ കസേരയില്ല. അവിടെയാണ് എണ്ണുന്ന വോട്ടുകൾ കമ്പ്യൂട്ടറിലേക്ക് അപ് ലോഡ് ചെയ്യുന്നത്. അത് നേരിട്ടു കാണാനുള്ള അവസരം ഇല്ല -യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഇടുങ്ങിയ മുറിയിലാണ് വോട്ടെണ്ണൽ നടക്കുന്നത് എന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ബാലകൃഷ്ണൻ പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ തെരഞ്ഞെടുപ്പ് നിരീക്ഷകന് പരാതി നൽകി.

2024-06-04 09:20 IST

ഇൻഡ്യ സഖ്യം മുന്നിൽ

ദേശീയ തലത്തിൽ ലീഡ് നില; ഇൻഡ്യ സഖ്യം - 244, എൻ.ഡി.എ - 243, മറ്റുള്ളവർ -13

Tags:    
News Summary - Lok Sabha Elections 2024 Kerala Counting Day Live Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.