കൊച്ചി: ലോക്സഭ സീറ്റിെൻറ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് ജനതാദൾ (എസ്) അടിയ ന്തര നേതൃയോഗത്തിൽ തീരുമാനം. എന്നും ഇടതുമുന്നണിയുടെ ഭാഗമായി നിന്ന പാർട്ടിക്ക് ഒ രു സീറ്റിന് അവകാശമുണ്ട്. അത് വിട്ടുകൊടുത്തുള്ള ഒരു ചർച്ചയും വേണ്ടെന്നാണ് തീരുമാ നം. ചൊവ്വാഴ്ച ജനതാദളുമായി നിശ്ചയിച്ചിട്ടുള്ള എൽ.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ ഇൗ നിലപാട് അറിയിക്കും.
കഴിഞ്ഞതവണ കോട്ടയമാണ് ജനതാദളിന് കിട്ടിയത്. മാത്യു ടി. തോമസിന് ജോസ് കെ.മാണിയോട് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. അതിനാൽ ഇക്കുറി കോട്ടയത്തിന് പകരം എറണാകുളമോ, തിരുവനന്തപുരമോ ആവശ്യപ്പെടാനായിരുന്നു തീരുമാനം. ഇതിനിടെ, ഇത്തവണ സീറ്റ് വിട്ടുനൽകുന്നത് പരിഗണിക്കണമെന്ന് സി.പി.എം അനൗപചാരികമായി ജനതാദൾ നേതാക്കളോട് സൂചിപ്പിച്ചു. തുടർന്നാണ് കൊച്ചിയിൽ തിങ്കളാഴ്ച അടിയന്തര നേതൃയോഗം വിളിച്ചത്.
രാവിലെ സംസ്ഥാന സെക്രേട്ടറിയറ്റും ഉച്ചകഴിഞ്ഞ് സംസ്ഥാന സമിതിയും ചേർന്നു. സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കരുതെന്നാണ് യോഗത്തിെൻറ പൊതുവികാരം. തിരുവനന്തപുരത്ത് സി.പി.െഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണാകുളമാണ് മുഖ്യ പരിഗണന. കിട്ടിയില്ലെങ്കിൽ കഴിഞ്ഞതവണ മത്സരിച്ച കോട്ടയമായാലും മത്സരിക്കാനും ധാരണയായി. പാർട്ടി നിലപാട് മുന്നണി നേതൃത്വവുമായി ചർച്ച ചെയ്യാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി, മാത്യു ടി. തോമസ്, നീലലോഹിതദാസൻ, സി.കെ. നാണു എന്നിവരടങ്ങിയ സമിതിയെയും നിശ്ചയിച്ചു.
സീറ്റിെൻറ കാര്യത്തിൽ സി.പി.എം വ്യക്തത വരുത്താത്തതിനാൽ ഇതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾക്ക് പ്രായോഗിക തടസ്സമുണ്ട്. സീറ്റ് നിഷേധിച്ചാൽ കടുത്ത നിലപാട് എടുക്കണമെന്നും യോഗത്തിൽ ചിലർ അഭിപ്രായപ്പെട്ടു.
മാർച്ച് 15നകം എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രവർത്തക കൺവെൻഷനുകൾ ചേർന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് രൂപം നൽകുമെന്ന് യോഗത്തിനുശേഷം കെ. കൃഷ്ണൻകുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കർഷകർക്കെതിരായ ജപ്തി നടപടികൾ നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ ദേശസാത്കൃത ബാങ്കുകളോട് നിർദേശിക്കണമെന്ന് യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.