കൊല്ലം: ലോക കേരളസഭ വിഷയത്തിൽ യു.ഡി.എഫിന്റേത് മിതമായ പ്രതിഷേധമാണെന്ന് മുസ്ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പ്രതിഷേധം അറിയിക്കേണ്ട രാഷ്ട്രീയസാഹചര്യത്തിലാണ് വിട്ടുനിൽക്കാൻ യു.ഡി.എഫ് തീരുമാനിച്ചത്.
എന്നാൽ, പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന വേദിയിൽ മുന്നണിയുടെ ഭാഗമായ കക്ഷികളുടെ പ്രവാസി സംഘടനകൾ പങ്കെടുത്തതും യു.ഡി.എഫ് തീരുമാനപ്രകാരമാണ്.
പ്രവാസികൾക്കെതിരെയും സംഗമത്തിനെതിരെയും പൂർണമായി നിഷേധസമീപനം എടുത്തിട്ടില്ല എന്നതിന്റെ തെളിവാണത്. പ്രവാസികളെ യു.ഡി.എഫ് അപമാനിച്ചിട്ടില്ലെന്നും കൊല്ലത്ത് വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അഗ്നിപഥ് രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണെന്നും കേന്ദ്രസർക്കാർ പദ്ധതി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.