ലോകായുക്ത നിയമ ഭേദഗതി ബിൽ: രാഷ്ട്രപതിയുടെ തീരുമാനം ദൗർഭാഗ്യകരം –ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത നി​യ​മ ഭേ​ദ​ഗ​തി ബി​ൽ അം​ഗീ​ക​രി​ച്ച രാ​ഷ്ട്ര​പ​തി​യു​ടെ തീ​രു​മാ​നം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് കോ​ൺ​ഗ്ര​സ് വ​ർ​ക്കി​ങ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തോ​ടു​കൂ​ടി ലോ​കാ​യു​ക്ത നി​യ​മം​ത​ന്നെ ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. സെ​ക്‌​ഷ​ൻ 14ൽ ​വ​രു​ത്തി​യി​രി​ക്കു​ന്ന ഭേ​ദ​ഗ​തി സം​സ്ഥാ​ന​ത്തെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തെ ക​ശാ​പ്പു​ചെ​യ്യു​ന്ന ഒ​ന്നാ​യി​ട്ട് മാ​ത്ര​മേ കാ​ണാ​ൻ ക​ഴി​യൂ. ലോ​കാ​യു​ക്ത തീ​രു​മാ​ന​മെ​ടു​ത്തു​ക​ഴി​ഞ്ഞാ​ൽ അ​തി​ന്റെ അ​പ്പീ​ലി​ന് ഹൈ​കോ​ട​തി​യി​ലോ സു​പ്രീം​കോ​ട​തി​യി​ലോ വേ​ണം പോ​കാ​ൻ.

ഇ​വി​ടെ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത് മ​ന്ത്രി​മാ​രു​ടെ അ​പ്പ​ലേ​റ്റ് അ​തോ​റി​റ്റി മു​ഖ്യ​മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​ക്കു​മേ​ലു​ള്ള അ​പ്പ​ലേ​റ്റ് അ​തോ​റി​റ്റി നി​യ​മ​സ​ഭ​യു​മാ​യി മാ​റു​ന്ന​ത് ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Lokayukta Act Amendment Bill: President's decision unfortunate - Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.