സ്ഥിരനിക്ഷേപം ഒരു മാസത്തിനുള്ളിൽ കൊടുക്കാൻ സഹകരണ ബാങ്കിന് ലോകായുക്‌തയുടെ ഉത്തരവ്

തിരുവനന്തപുരം: സ്ഥിരനിക്ഷേപം ഒരു മാസത്തിനുള്ളിൽ കൊടുക്കാൻ സഹകരണ ബാങ്കിന് ലോകായുക്‌തയുടെ ഉത്തരവ്. പരാതിക്കാരിയുടെ 18 സ്ഥിരനിക്ഷേപങ്ങൾ ഒരു മാസത്തിനുള്ളിൽ കൊടുക്കാൻ ഊരൂട്ടമ്പലം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി, പ്രസിഡന്റ്‌ എന്നിവരോട് ലോകായുക്‌ത ഉത്തരവിട്ടത്.

80 വയസ് പ്രായമായ റസൽപുരം സ്വദേശി പത്മാവതി അമ്മ ആണ് ഊരൂട്ടമ്പലം സഹകരണ ബാങ്കിലെ സെക്രട്ടറി, പ്രസിഡന്റ്‌ എന്നിവർ ഫണ്ട്‌ ദുരുപയോഗം ചെയ്തു എന്നു കാണിച്ചു പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിക്കുകയും സെപ്തംബർ 17നു ഹാജരാകുന്നതിനു എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ലോകായുക്‌ത ജസ്റ്റിസ് എൻ. അനിൽ കുമാർ ആണ് പരാതി പരിഗണിച്ചത്.

News Summary - Lokayukta orders Co-operative Bank to pay fixed deposit within one month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.