തിരുവനന്തപുരം: പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലോകായുക്ത അടിയന്തരമായി പിരിച്ചുവിടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. ലോകായുക്തക്കായി ചെലവഴിക്കുന്ന കോടികള്‍ ക്ഷേമ പെന്ഷന് നൽകാനും കുടുംബശ്രീക്കാരുടെ കുടിശ്ശിക തീര്‍ക്കാനും വിനിയോഗിക്കണം. ഭാവി കേരളത്തോട് പിണറായി ചെയ്ത ഈ കൊടുക്രൂരതയെക്കുറിച്ചാണ് ലോകായുക്ത ദിനത്തില്‍ കൊട്ടിഘോഷിച്ച് നടത്തിയ പൊതുസമ്മേളനം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 1264 കേസാണ് ലോകായുക്ത കൈകാര്യം ചെയ്തതെങ്കില്‍ 2023ല്‍ 197 ഹരജി മാത്രമാണ് പരിഗണിക്കുന്നത്. വാര്‍ഷിക ശമ്പളമായി 56 ലക്ഷത്തോളം രൂപയും നാലുകോടിയോളം രൂപ ഓഫിസ് ചെലവിനായി വിനിയോഗിക്കുകയും ചെയ്യുന്ന ഈ സംവിധാനത്തെ തീറ്റിപ്പോറ്റേണ്ടതുണ്ടോയെന്ന് ജനം തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.