തൃശൂർ: കീഴുദ്യോഗസ്ഥർ നോക്കിനിൽക്കേ തനിക്കുതന്നെ സല്യൂട്ട് ചെയ്ത് ഡി.ജി.പി ലോ ക്നാഥ് ബെഹ്റ. തെൻറ സല്യൂട്ടിെൻറ പോരായ്മ പരിഹരിക്കുന്നതിന് പരിശീലനം നേടുക യായിരുന്നു അദ്ദേഹം. രാമവർമപുരം പൊലീസ് അക്കാദമിയിലെ സല്യൂട്ടടിപ്പിക്കാൻ പഠിപ്പിക്കുന്ന ‘ഡ്രിൽ നഴ്സറി’യിലെ കണ്ണാടിയിൽ സ്വന്തം പ്രതിബിംബം നോക്കിയായിരുന്നു ബെഹ്റയുടെ പരിശീലനം.
മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും തട്ടുപൊളിപ്പൻ സല്യൂട്ട് എങ്ങനെ കൊടുക്കാമെന്ന് പഠിക്കുകയായിരുന്നു അദ്ദേഹം. ഡി.ജി.പിയുടെ പരിശീലനം കണ്ട് എ.ഡി.ജി.പി ബി. സന്ധ്യ, ഐ.ജി ബൽറാംകുമാർ ഉപാധ്യായ, പൊലീസ് അക്കാദമി അസി. ഡയറക്ടറും ഡി.ഐ.ജിയുമായ അനൂപ് കുരുവിള ജോൺ, സിറ്റി പൊലീസ് കമീഷണർ യതീഷ് ചന്ദ്ര എന്നിവരടക്കമുള്ളവർ ചുറ്റുംകൂടി. പൊലീസ് ദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ശരിയായി സല്യൂട്ട് അടിക്കാൻ പൊലീസുകാരെ പഠിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തേതാണ് രാമവർമപുരം പൊലീസ് അക്കാദമിയിലെ ഡ്രിൽ നഴ്സറി. സല്യൂട്ടിെൻറ പോരായ്മ കണ്ണാടിയിൽ നോക്കി സ്വയം വിലയിരുത്താം. എങ്ങനെ തെറ്റുകൂടാതെ സല്യൂട്ട് ചെയ്യണം എന്ന് നിർദേശം നൽകാൻ പരിശീലകരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.