കാക്കനാട് (കൊച്ചി): ഗവ.എൽ.പി സ്കൂളിൽ വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃക്കാക്കര നഗരസഭ എം.എ. അബൂബക്കർ മെമ്മോറിയൽ ഗവ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയെത്തുടർന്ന് വിദ്യാർഥി കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു. രാത്രി അസുഖം ഗുരുതരമായതിനെത്തുടർന്ന് ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഒരാഴ്‌ച മുമ്പ് വാഴക്കാല മേരിമാതാ സ്‌കൂളിലെ യു.കെ.ജി വിദ്യാർഥിക്ക് മസ്തിഷ്‌കജ്വരം കണ്ടെത്തിയിരുന്നു. നഗരസഭ യിലെ എല്ലാ വിദ്യാലയങ്ങളിലും പരിശോധന നടത്താൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. തൃക്കാക്കര നഗരസഭയിൽ വിവിധ വാർഡുകളിൽ മുണ്ടിനീരും മസ്തിഷ്കജ്വരവും കുട്ടികളിൽ വ്യാപകമാവുകയാണ്. മുണ്ടിനീര് വ്യാപകമായതിനെത്തുടർന്ന് 13ാം വാർഡിലെ അംഗൻവാടികൾ അടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.