തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എ.കെ.ജി സെന്ററിന് പുതിയ കെട്ടിടം തയാർ. പുതിയ എ.കെ.ജി സെന്ററിന്റെ ഉദ്ഘാടനം ഏപ്രിൽ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
അവസാന മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. നിലവിലുള്ള കെട്ടിടത്തിന് എതിർ വശത്തായി ഒമ്പത് നിലയിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം ഒരുക്കിയിട്ടുള്ളത്.
32 സെന്റ് സ്ഥല സൗകര്യത്തിൽ പണികഴിപ്പിച്ച പുതിയ മന്ദിരത്തിൽ വിപുലമായ സൗകര്യങ്ങളാണുള്ളത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം, സംസ്ഥാന കമ്മിറ്റി യോഗം, വാർത്ത സമ്മേളനം എന്നിവക്ക് പ്രത്യേക മുറികൾ, സെക്രട്ടേറിയറ്റ് അംഗങ്ങൾക്കുള്ള ഓഫിസ് മുറികൾ തുടങ്ങിയവ പുതിയ മന്ദിരത്തിലുണ്ടാകും. കോണ്‍ഫറന്‍സ് ഹാള്‍, സന്ദര്‍ശക മുറി എന്നിവയുമുണ്ട്.
കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് നിര്‍മാണം ആരംഭിച്ചത്. സി.പി.എമ്മിന്റെ തദ്ദേശ തെരഞ്ഞെടുപ്പ് ആസൂത്രണം മുതലുള്ള കരുനീക്കങ്ങളുടെ വേദി പുതിയ എ.കെ.ജി സെന്ററിൽ നിന്നാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.