സി.പി.എം സ്ഥാനാർഥികളായി; പി. കരുണാകരന് പകരം കെ.​പി. സ​തീ​ഷ്​ ച​ന്ദ്ര​ൻ, പൊന്നാനിയിൽ പി.വി. അൻവർ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പി. കരുണാകരൻ ഒഴികെ ആറു സിറ്റിങ ് എം.പിമാർക്ക് സീറ്റ് നൽകിയപ്പോൾ പുതിയതായി നാലു എം.എൽ.എമാർക്കും സി.പി.എം അവസരം നൽകി. ഇ​ടു​ക്കിയിൽ ജോ​യ്​​സ്​ ജ ോ​ർ​ജും പൊന്നാനിയിൽ പി.വി. അൻവറും എൽ.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളാവും.

കാസർകോട് സിറ്റിങ് എം.പി പി. കരുണാകരന് പകരം മുൻ ജില്ലാ സെക്രട്ടറി കെ.​പി. സ​തീ​ഷ്​ ച​ന്ദ്ര​നും വടകരയിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും മലപ്പുറത്ത് എസ്.എഫ്.ഐ ദേശീയ പ്രസിഡന്‍റ് വി.പി സാനുവും എറണാകുളത്ത് ജില്ലാ സെക്രട്ടറി പി. രാജീവും കോട്ട യത്ത് ജില്ലാ സെക്രട്ടറി വി.എൻ വാസവനും കൊല്ലത്ത് കെ.എൻ ബാലഗോപാലും മൽസരിക്കും.

സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത ്തിന് ശേഷം നടത്തിയ വാർത്താസമ്മേളത്തിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചത്. എൽ.ഡി.എഫിൽ നടന്ന ചർച്ചയിൽ സമവായമായ 16 സീറ്റിലെ സ്ഥാനാർഥികളുടെ പേരുകളാണ് കോടിയേരി പുറത്തുവിട്ടത്.

സി.പി.ഐക്ക് ലഭിച്ച നാലു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തി​രു​വ​ന​ന്ത​പു​രം-​സി. ​ദി​വാ​ക​രൻ, തൃ​ശൂ​ർ-രാ​ജാ​ജി മാ​ത്യു​ തോ​മ​സ്, ​മാ​വേ​ലി​ക്ക​ര-​ചി​റ്റ​യം ​ഗോ​പ​കു​മാ​ർ, വ​യ​നാ​ട്-​പി.​പി. സു​നീ​ർ എന്നിവരാണ് സ്ഥാനാർഥികൾ. കേരളത്തിൽ ആകെ 20 സീറ്റുകളാണുള്ളത്.

സി.പി.എം സ്ഥാനാർഥികൾ:

  • കാ​സ​ർ​കോ​ട്-​ കെ.​പി. സ​തീ​ഷ്​ ച​ന്ദ്ര​ൻ
  • ക​ണ്ണൂ​ർ- പി.​കെ. ശ്രീ​മ​തി സിറ്റിങ് എം.പി
  • വ​ട​ക​ര- പി. ജ​യ​രാ​ജ​ൻ
  • കോ​ഴി​ക്കോ​ട്​- എ. ​പ്ര​ദീ​പ്​​കു​മാ​ർ എം.എൽ.എ
  • മ​ല​പ്പു​റം- വി.​പി. സാ​നു
  • ആ​ല​ത്തൂർ- ഡോ. പി.​കെ. ബി​ജു സിറ്റിങ് എം.പി
  • പാ​ല​ക്കാ​ട്- എം.​ബി. രാ​ജേ​ഷ്​ സിറ്റിങ് എം.പി
  • ചാ​ല​ക്കു​ടി- ഇന്നസെന്‍റ് സിറ്റിങ് എം.പി
  • എ​റ​ണാ​കു​ളം- പി. ​രാ​ജീ​വ്​
  • കോ​ട്ട​യം- വി.എൻ വാസവൻ
  • ആ​ല​പ്പു​ഴ- അഡ്വ. എ.​എം. ആ​രി​ഫ് എം.എൽ.എ
  • പത്തനംതിട്ട- വീണ ജോർജ് എം.എൽ.എ
  • കൊ​ല്ലം- കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ
  • ആ​റ്റി​ങ്ങൽ- എ. ​സ​മ്പ​ത്ത്​ സിറ്റിങ് എം.പി

സ്വതന്ത്ര സ്ഥാനാർഥികൾ (സി.പി.എം പിന്തുണ):

  • ഇ​ടു​ക്കി- ജോ​യ്​​സ്​ ജോ​ർ​ജ്​ ​സിറ്റിങ് എം.പി
  • പൊന്നാനി- പി.വി. അൻവർ എം.എൽ.എ

സി.പി.ഐ സ്ഥാനാർഥികൾ:

  • തി​രു​വ​ന​ന്ത​പു​രം-​ സി. ​ദി​വാ​ക​രൻ എം.എൽ.എ
  • തൃ​ശൂ​ർ- രാ​ജാ​ജി മാ​ത്യു​ തോ​മ​സ് ​
  • മാ​വേ​ലി​ക്ക​ര-​ ചി​റ്റ​യം ​ഗോ​പ​കു​മാ​ർ എം.എൽ.എ
  • വ​യ​നാ​ട്-​ പി.​പി. സു​നീ​ർ

Tags:    
News Summary - loksabha election 2019: CPM Candidates in Kerala State -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.