തിരുവനന്തപുരം: കോവിഡ് ഭേദമായ 30 ശതമാനം പേരിലും രോഗലക്ഷണങ്ങൾ ഏറെക്കാലം നീണ്ടുനിൽക്കുന്നതിനാൽ കൂടുതൽ ജാഗ്രത അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഒക്ടോബർ, നവംബർ മാസങ്ങൾ സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിെൻറയും മരണനിരക്കിെൻറയും നിർണായക ഘട്ടമാണ്. കൂടുതൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ ഇൗ ഘട്ടത്തിൽ നടത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ മരണനിരക്ക് കൂടുന്നത് നല്ലനിലയിൽ തടയാൻ സാധിക്കൂ.
നിലവിൽ 10,000 മുകളിൽ കേസുകൾ വരുന്നു. പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. അതേസമയം, ടെസ്റ്റ് േപാസിറ്റിവിറ്റി പത്ത് ശതമാനത്തിന് മുകളിൽ നിൽക്കുകയാണ്. ഇത് സൂചിപ്പിക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ്.
രോഗവ്യാപനം അതിെൻറ ഉച്ചസ്ഥായിൽ എത്തിക്കുന്നത് വൈകിപ്പിക്കാൻ സാധിച്ചു. അതുവഴി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ആരോഗ്യ സംവിധാനങ്ങൾ ശക്തമാക്കാനും കഴിഞ്ഞു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്.
എട്ട് മാസമായി അവിശ്രമം പ്രവർത്തിക്കുകയാണ് ആരോഗ്യപ്രവർത്തകർ. പലരും ക്ഷീണിതരാണ്. അവർക്ക് പൊതുജന പിന്തുണ ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അത് പരിപൂർണമായി അവർക്ക് നൽകണം. നിർശേദങ്ങൾ അക്ഷരംപ്രതി പാലിച്ച് കോവിഡ് വ്യാപനം തടയാനുള്ള സന്നദ്ധത എല്ലാവരും കാണിക്കണം. കോവിഡ് ബ്രിഗേഡിൽ കൂടുതൽ ഡോക്ടർമാർ രജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
പല പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ലംഘിക്കുന്ന അവസ്ഥയാണ്. പുറത്തിറങ്ങുന്നയാളുകളിൽ പത്ത് ശതമാനത്തോളം പേർ മാസ്ക് ധരിക്കുന്നില്ല. രോഗ വ്യാപനം തടയാൻ ഏറ്റവും ഫലപ്രദമായ മാർഗമാണ് മാസ്ക് ധരിക്കൽ. ഇത്തരക്കാർക്ക് രോഗം ബാധിച്ചാൽ തന്നെ അതിെൻറ തീവ്രത കുറവാണെന്ന പ്രത്യേകതയുണ്ട്.
പൊതുസ്ഥലത്ത് എല്ലാവരും മാസ്ക് ധരിച്ചേ മതിയാകു. കോവിഡ് വന്നുപോയവരിൽ 30 ശതമാനം പേരിൽ രോഗത്തിെൻറ ലക്ഷണം പിന്നെയും കുറെക്കാലം നിൽക്കുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതിൽ പത്ത് ശതമാനം പേർ ഗുരുതരമായ രീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. കുട്ടികളിൽ താരതമ്യേന രോഗ തീവ്രത കുറവാണ്. പക്ഷെ, രോഗം ഭേദമായ ശേഷം ഇവരിൽ സങ്കീർണ രോഗാവസ്ഥ ഉടലെടുക്കുന്നുണ്ട്.
കോവിഡ് വന്നുപോകെട്ട എന്ന മനോഭാവം ഒഴിവാക്കണം. നമ്മുടെ ത്വക്കിെൻറ പ്രതലത്തിൽ ഒമ്പത് മണിക്കൂർ വരെ കോവിഡ് രോഗാണുക്കൾക്ക് നിലനിൽക്കാനാവും. അതിനാൽ നിരന്തരം കൈകൾ ശുചിയാക്കി ബ്രേക്ക് ദെ ചെയിൻ കാമ്പയിൻ ശക്തമാക്കണം. പൊതുസ്ഥലങ്ങളിൽ കൈകൾ ശുചീകരിക്കാനുള്ള സൗകര്യങ്ങൾ സംഘടനകളും കടകളുമെല്ലാം ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.