തിരുവനന്തപുരം: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) ഫണ്ട് തിരിമറിക്കേസിൽ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷായും സംസ് ഥാന പ്രസിഡൻറ് ഷോബി ജോസഫും ഉൾപ്പെടെ നാല് പ്രതികൾക്കെതിരെ വിദേശകാര്യ മന്ത്രാലയം ലുക്കൗട്ട് സർക്കുലർ പുറത്തി റക്കി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ആവശ്യപ്രകാരമാണ് നടപടി. രാജ്യത്തെ എല്ല വിമാനത്താവളങ്ങളിലും സർക്കുലർ പതിച്ചു. പ്രതികൾ വിദേശത്താണെന്ന അനുമാനത്തിലാണ് അന്വേഷണസംഘം. എത്തിയാൽ വിമാനത്താവളത്തിൽ അറസ്റ്റുണ്ടാകും.
യു.എൻ.എ തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ടുപേരെ പ്രതിചേർത്താണ് ക്രൈംബ്രാഞ്ച് അന്വേഷണം. നേരത്തേ ജാസ്മിൻ ഷാ, സംസ്ഥാന പ്രസിഡൻറ് ഷോബി ജോസഫ്, ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയും േകസിൽ പ്രതിയാണ്. ഷബ്നയുടെ അക്കൗണ്ടിലേക്ക് 55 ലക്ഷത്തോളം രൂപ കൈമാറിയതായി കണ്ടെത്തിയതിനാലാണിത്. വ്യാജരേഖ തയാറാക്കിയ മൂന്ന് സംസ്ഥാനനേതാക്കളും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു. ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല് പ്രതികളും ജൂലൈ 19ന് നെടുമ്പാശ്ശേരിയിൽനിന്ന് ഖത്തറിലേക്ക് പോയി. ഇതുവരെ മടങ്ങിയെത്തിയിട്ടില്ലെന്നാണ് കരുതുന്നത് .
ജാസ്മിൻ ഷാ ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് ഹൈകോടതിയെ അറിയിച്ചത്. മൊഴിയെടുക്കാൻ ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വന്നില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ, ഒളിവിലല്ലെന്നും അന്വേഷണവുമായി സഹകരിെച്ചന്നും ജാസ്മിൻഷാ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സെപ്റ്റംബർ 18ന് മടങ്ങുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ എത്തിയിട്ടില്ലെന്നാണ് വിവരം.
യു.എന്‍.എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.