Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.എൻ.എ ഫണ്ട്​...

യു.എൻ.എ ഫണ്ട്​ തിരിമറി: ജാസ്​മിൻ ഷാ ഉൾപ്പെടെ പ്രതികൾക്കായി ലുക്കൗട്ട്​ സർക്കുലർ

text_fields
bookmark_border
യു.എൻ.എ ഫണ്ട്​ തിരിമറി: ജാസ്​മിൻ ഷാ ഉൾപ്പെടെ പ്രതികൾക്കായി ലുക്കൗട്ട്​ സർക്കുലർ
cancel

തിരുവനന്തപുരം: യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.​എ) ഫണ്ട് തിരിമറിക്കേസിൽ ദേശീയ പ്രസിഡൻറ്​ ജാസ്മിൻ ഷായും സംസ് ഥാന പ്രസിഡൻറ്​ ഷോബി ജോസഫും ഉൾപ്പെടെ നാല് പ്രതികൾക്കെതിരെ വിദേശകാര്യ മന്ത്രാലയം ലുക്കൗട്ട്​ സർക്കുലർ പുറത്തി റക്കി. കേസ്​ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ആവശ്യപ്രകാരമാണ്​ നടപടി. രാജ്യത്തെ എല്ല വിമാനത്താവളങ്ങളിലും​ സർക്കുലർ പതിച്ചു. പ്രതികൾ വിദേശത്താണെന്ന അനുമാനത്തിലാണ്​ അന്വേഷണസംഘം. എത്തിയാൽ വിമാനത്താവളത്തിൽ​​ അറസ്​റ്റുണ്ടാകും.

യു.എൻ.എ തട്ടിപ്പുമായി ബന്ധപ്പെട്ട്​ എട്ടുപേരെ പ്രതിചേർത്താണ്​ ക്രൈംബ്രാഞ്ച്​ അന്വേഷണം. നേരത്തേ ജാസ്മിൻ ഷാ, സംസ്ഥാന പ്രസിഡൻറ്​ ഷോബി ജോസഫ്, ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജാസ്മിൻ ഷായുടെ ഭാര്യ ഷബ്​നയും ​േകസിൽ പ്രതിയാണ്​. ഷബ്നയുടെ അക്കൗണ്ടിലേക്ക് 55 ലക്ഷത്തോളം രൂപ കൈമാറിയതായി കണ്ടെത്തിയതിനാലാണിത്​. വ്യാജരേഖ തയാറാക്കിയ മൂന്ന് സംസ്ഥാനനേതാക്കളും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടു. ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല്​ പ്രതികളും ജൂലൈ 19ന് നെടുമ്പാശ്ശേരിയിൽനിന്ന് ഖത്തറിലേക്ക് പോയി. ഇതുവരെ മടങ്ങിയെത്തിയിട്ടില്ലെന്നാണ്​ കരുതുന്നത്​ .

ജാസ്മിൻ ഷാ ഒളിവിലാണെന്നാണ്​ ക്രൈംബ്രാഞ്ച് ഹൈകോടതിയെ അറിയിച്ചത്​. മൊഴിയെടുക്കാൻ ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും വന്നില്ലെന്നും അറിയിച്ചിരുന്നു. എന്നാൽ, ഒളിവിലല്ലെന്നും അന്വേഷണവുമായി സഹകരി​െച്ചന്നും ജാസ്​മിൻഷാ ഫേസ്​ബുക്കിൽ കുറിച്ചിരുന്നു. സെപ്​റ്റംബർ 18ന്​ മടങ്ങുമെന്ന്​ പറഞ്ഞെങ്കിലും ഇതുവരെ എത്തിയിട്ടില്ലെന്നാണ്​ വിവരം.
യു.എന്‍.എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്​കരിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslook out noticemalayalam newsJasmin Sha
News Summary - Look out Notice Against Jasmin Sha -Kerala News
Next Story