കാക്കനാട്: മുട്ടാർപുഴയിൽ പെൺകുട്ടി മുങ്ങി മരിച്ച സംഭവത്തിൽ പിതാവിനെ കണ്ടെത്തുന്നതിന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടത്. കുട്ടിയുടെ മൃതദേഹം ലഭിച്ച് രണ്ടാഴ്ചയാകാറായിട്ടും പിതാവ് സനുമോഹനെ കണ്ടെത്താനാവാതെ വന്നതോടെയാണ് പൊലീസ് നടപടി.
ആലപ്പുഴയിലെ ബന്ധുവീട്ടിൽനിന്ന് കുട്ടിയെ കാണാതായത് സനുവിനൊപ്പമായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാൾക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചിരുന്നു. ഇത്രനാളായിട്ടും സനുവിനെക്കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെയാണ് അധികൃതർ ലുക്കൗട്ട് നോട്ടീസ് തയാറാക്കിയത്. അതേസമയം, സനുമോഹന് അഞ്ചുവർഷത്തിലധികമായി സ്വന്തം കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.
പുണെയിൽ ബിസിനസ് നടത്തിയിരുന്ന ഇയാൾ തിരിച്ചെത്തിയശേഷം കങ്ങരപ്പടിയിൽ ഭാര്യ രമ്യയുടെ പേരിൽ വാങ്ങിയ ഫ്ലാറ്റിലായിരുന്നു താമസം. പിന്നീട് ഭാര്യയുടെ ബന്ധുക്കളുമായി മാത്രമായിരുന്നു അടുപ്പം. തിങ്കളാഴ്ച ബന്ധുക്കളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതായും പൊലീസ് വ്യക്തമാക്കി. ഫ്ലാറ്റിെൻറ തറയിൽനിന്ന് കണ്ടെത്തിയ രക്തത്തുള്ളികൾ കുട്ടിയുടേതെല്ലന്നും സനുവിെൻറയോ ഫ്ലാറ്റിലെത്തിയ മറ്റാരുടെയെങ്കിലുമാണോ എന്ന് അറിയുന്നതിന് പരിശോധനക്കയച്ചതായും പൊലീസ് പറഞ്ഞു.
കാക്കനാട്: സനുമോഹന് വേണ്ടിയുള്ള അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. ഇയാൾ ചെന്നൈയിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണസംഘം ചെന്നൈയിലെത്തിയത്. അന്വേഷണ സംഘത്തിലെ മൂന്നംഗ പ്രത്യേക സംഘമാണ് തമിഴ്നാട്ടിലുള്ളത്. തമിഴ്നാട് പൊലീസിെൻറ സഹായത്തോടെയാണ് ഇയാൾക്കായി വല വിരിക്കുന്നത്. നേരേത്ത കോയമ്പത്തൂരിലായിരുന്ന അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം മടങ്ങാനിരിക്കെയാണ് നിർണായകവിവരം ലഭിച്ചത്. തുടർന്ന്, ചെന്നൈയിലേക്ക് പോകുകയായിരുെന്നന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.