പെരുമ്പാവൂർ: ടിപ്പർ ലോറി പാറമടയിലേക്ക് മറിഞ്ഞ് ൈഡ്രവർ മരിച്ചു. കാലടി കാഞ്ഞൂർ പാറപ്പുറം പ്ലാമറ്റത്തുക്കുടി വീട്ടിൽ അബ്ദുൽ റഹ്മാെൻറ മകൻ റഫീഖാണ് (34) മരിച്ചത്. വേങ്ങൂർ കൊമ്പനാട് വെട്ടുവളവിലെ പാറമടയിൽനിന്ന് ലോഡ് കയറ്റി വന്ന ടിപ്പർ നിയന്ത്രണം വിട്ട് 100 അടി താഴ്ചയുള്ള മടയിലേക്ക് മറിയുകയായിരുന്നു. ലോറിയിൽ റഫീഖ് മാത്രമാണുണ്ടായിരുന്നത്.
വെള്ളിയാഴ്ച രാവിലെ 8.30നായിരുന്നു അപകടം. വെട്ടുവളവിലെ ചെറിയ ഇറക്കം ഇറങ്ങുമ്പോൾ എതിരെ വന്ന സ്കൂൾ ബസിന് സൈഡ് കൊടുക്കുന്നതിനിടെയാണ് മടയിലേക്ക് ലോറി മറിഞ്ഞത്. റോഡിെൻറ സൈഡിൽ കെട്ടിയിരുന്ന രണ്ടരയടിയോളമുള്ള പാർശ്വഭിത്തി തകർത്താണ് വാഹനം മറിഞ്ഞത്. പെരുമ്പാവൂരിൽനിന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം വെള്ളത്തിൽ താഴാതെ കയർ കെട്ടി ബന്ധിപ്പിച്ചശേഷം ഫയർഫോഴ്സ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ഇതിന് ശേഷം കോതമംഗലത്തുനിന്ന് എത്തിയ സ്കൂബ സംഘമാണ് മൃതദേഹം മുങ്ങിയെടുത്തത്.
ഇരുട്ടും വെള്ളം മലിനവുമായിരുന്നതിനാലും രക്ഷാപ്രവർത്തനം മൂന്ന് മണിക്കൂർ വൈകി. കുറുപ്പംപടി പൊലീസും നാട്ടുകാരും ആദ്യം രക്ഷാപ്രവർത്തനത്തിന് ശ്രമം നടത്തിയത് ഫലം കണ്ടില്ല. ഖദീജയാണ് മാതാവ്. ഭാര്യ: റംസിയ. മകൻ: ആഷിഖ് റഹ്മാൻ (ഒന്നര വയസ്സ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.