??.?? ?????

ഇരിങ്ങലിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് പിതാവും മകളും മരിച്ചു

പയ്യോളി (കോഴിക്കോട്​): ദേശീയപാത ഇരിങ്ങൽ മങ്ങൂൽ പാറക്ക് സമീപം കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികളായ പിതാവും മകളും മരിച്ചു. കാർ യാത്രികരായ കണ്ണൂർ താണ സുബൈദാസിൽ സി.പി ആശിഖ് (46), മകൾ ആയിഷ (19) എന്നിവരാണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന മകൻ മുഹമ്മദ് ലാസിമും ഭാര്യയുടെ മാതൃസഹോദരിയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തു.

 

ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. ഭാരത്​ ഗ്യാസി​​​​​െൻറ ലോറിയാണ്​ അപകടത്തിൽപ്പെട്ടത്​. ആശിഖി​​​​െൻറ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, ആയിഷയുടെ മൃതദേഹം വടകര സഹകരണ ആശുപത്രിയിലുമാണുള്ളത്. ​പ്രമുഖ വ്യാപാരി പരേതനായ സി.പി അബുവിന്‍റെ മകനായ ആശിഖ് നഗരത്തിലെ പ്രമുഖ യുവ വ്യാപാരിയാണ്. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിൽ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ് ആയിഷ.

വടകര ഇരിങ്ങലിലുണ്ടായ അപകടം
 

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ടാങ്കറിൽനിന്ന്​ ചോർച്ച സംഭവിച്ചിട്ടില്ല. മുൻകരുതലി​​​​​െൻറ ഭാഗമായി പൊലീസും ഫയർഫോഴ്​സും ആംബുലൻസും സ്​ഥലത്തെത്തി​. അപകടത്തെതുടർന്ന്​ വാഹനങ്ങൾ പേരാ​മ്പ്ര വഴി തിരിച്ചുവിട്ടു​.

മാതാവ്: സുബൈദ. ആശിഖിന്‍റെ ഭാര്യ: പരേതയായ സുനീറ. സഹോദരങ്ങൾ: സി.പി അൻവർ (സൂപ്പർ സ്റ്റോർ, കണ്ണൂർ), സാഹിദ, സാജിദ, സുനീദ.

Tags:    
News Summary - lorry and car accident in vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.