തൃശൂർ: ചരക്ക് വാഹനങ്ങളുടെ രജിസ്ട്രേഷനും രജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്കുകളും വ ർധിപ്പിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമ െന്ന് ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാനഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും അന്തരീക്ഷ മലിനീകരണം കുറക്കാനും കേന്ദ്രസർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന നിയമം അശാസ്ത്രീയമാണ്. പുതിയ പരിഷ്ക്കാരമനുസരിച്ച് എട്ട് വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ രണ്ട് വർഷം കൂടുമ്പോഴും എട്ടിനും 15നുമിടയിൽ പഴക്കമുള്ള ഓരോ വർഷം കൂടുമ്പോഴും 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ആറ് മാസം കൂടുമ്പോഴും 40,000 രൂപ വീതം രജിസ്ട്രേഷൻ ഫീസിനത്തിൽ ചെലവഴിക്കേണ്ടിവരും.
ഈ നിയമം നടപ്പാക്കുകയാണെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും. ആഗസ്റ്റിൽ എല്ലാ ജില്ലകളിലേയും കേന്ദ്രസർക്കാർ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്നും ലോറി ഓണേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.