പാലക്കാട്: ഫെബ്രുവരി ഏഴിന് സംസ്ഥാനത്ത് ചരക്കുവാഹന പണിമുടക്ക് നടത്തുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്സ് ഫെഡറേഷന്‍ കേരള അറിയിച്ചു.
രാജ്യത്ത് മോട്ടോര്‍ വാഹനരംഗത്ത് കേന്ദ്രസര്‍ക്കാറും ഹരിത ട്രൈബ്യൂണലും സംസ്ഥാന സര്‍ക്കാറും നടപ്പാക്കുന്ന അപ്രായോഗിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചാണ് സൂചനാ പണിമുടക്കെന്ന് ഭാരവാഹികള്‍ അറിയിച്ചു.
15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, വാഹന രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള ഫീസ് അശാസ്ത്രീയമായി മുന്‍കാല പ്രാബല്യത്തോടെ കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം റദ്ദാക്കുക, ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, മോട്ടോര്‍ വാഹനവകുപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സേവനനികുതി പിന്‍വലിക്കുക എന്നിവയാണ് ഫെഡറേഷന്‍െറ പ്രധാന ആവശ്യങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.