ആലുവ: ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയറിന് തീപിടിച്ചു. കളമശ്ശേരി ഭാഗത്ത് നിന്ന് ആലുവ ഭാഗത്തേക്ക് ദേശീയപാതയിലൂടെ പോയ ലോറിയുടെ ഡ്രൈവർ സീറ്റിനടിയിലെ ടയറിനാണ് അമ്പാട്ടുകാവ് മഹീന്ദ്രയുടെ ജീപ്പ് ഷോറൂമിന് മുന്നിൽ വെച്ച് തീപിടിച്ചത്.
വേണ്ടത്ര അറ്റകുറ്റപണികൾ നടത്താത്ത ടയറിന്‍റെ ഘടകഭാഗങ്ങൾ ഉരസി ചൂടു കൂടിയാണ് തീ പിടിച്ചത്. പുക ശ്രദ്ധയിൽ പെട്ട ഡ്രൈവർ പീതാംബരൻ ലോറി റോഡരികിലേക്ക് ഒതുക്കി നിർത്തി. തീയും ചൂടും മൂലം ലെഫ്റ്റ് സൈഡിലെ ടയറും ഉരുകി ഉപയോഗ ശൂന്യമായി. മുപ്പതിനായിരം രൂപയോളം നഷ്ടം കണക്കാക്കുന്നു.
ഉച്ചക്ക് ഒരു മണിക്കായിരുന്നു സംഭവം. ഏലൂരിൽ നിന്നും സ്റ്റേഷൻ ഓഫീസർ ജൂഡ് തദേവൂസ്, ആലുവയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ കെ.വി. അശോകൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.