തിരുവനന്തപുരം: മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാല്‍ നഷ്ടം 1000 കോടി പിന്നിട്ടെന്ന് ബിവറേജസ് കോർപറേഷൻ (ബെവ്കോ). ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഔട്ട്ലെറ്റുകള് തുറക്കണമെന്നും എം.ഡി യോഗേഷ് ഗുപ്ത സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഔട്ട്ലെറ്റുകള് ഇനിയും അടഞ്ഞുകിടന്നാല്‍ സാമ്പത്തിക നഷ്ടം പെരുകും. കടവാടക, ജീവനക്കാരുടെ ശമ്പളം എന്നിവക്കായി സര്‍ക്കാര്‍ സഹായിക്കേണ്ടിവരുമെന്നും ഗുപ്ത കൂട്ടിച്ചേർത്തു.
എന്നാല്‍, ആരോഗ്യവകുപ്പിെൻറ കൂടി അഭിപ്രായം തേടിയ ശേഷമാകും ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക. മുമ്പ് ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചേപ്പാൾ മറ്റ് പല സംസ്ഥാനങ്ങളും മദ്യശാലകൾ തുറന്നപ്പോഴും തുറക്കേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.