ലോട്ടറി വിൽപനക്കാരൻ ദേവസിക്കുട്ടി

ബൈക്കിലെത്തിയ മോഷ്ടാവ് ലോട്ടറി വിൽപ്പനക്കാരനിൽ നിന്ന് ടിക്കറ്റ് തട്ടിയെടുത്തതായി പരാതി

അങ്കമാലി: ബൈക്കിലെത്തിയ മോഷ്ടാവ് ലോട്ടറി വിൽപ്പനക്കാരന്റെ കൈയിൽനിന്ന് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തതായി പരാതി. എളവൂർ സ്വദേശി പൈലിപ്പാട്ട് വീട്ടിൽ ദേവസിക്കുട്ടിയുടെ പക്കൽനിന്നാണ് ഇന്ന് നറുക്കെടുപ്പ് നടക്കുന്ന ടിക്കറ്റുകൾ കവർന്നത്.

ബുധനാഴ്ച രാവിലെ 8.30ഓടെ അങ്കമാലി എം.സി.റോഡ് ചേർക്കോട്ട് കർട്ടൻ കമ്പനിക്ക് സമീപമായിരുന്നു സംഭവം. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയയാൾ പണം നൽകി ഒരു ടിക്കറ്റ് വാങ്ങി. മടങ്ങുന്നതിന് മുമ്പ് 10 ടിക്കറ്റടങ്ങുന്ന ബുക്ക് ബലമായി തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നുവത്രെ.

ബുധനാഴ്ച നറുക്കെടുക്കുന്ന 'ഫിഫ്റ്റി ഫിഫ്റ്റി 'സംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായിരുന്നില്ലെന്ന് ദേവസിക്കുട്ടി പറയുന്നു. ഒച്ചവെച്ചപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ദേവസിക്കുട്ടി അങ്കമാലി പൊലീസിൽ പരാതി നൽകി.


Tags:    
News Summary - lottery ticket theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.