എ​ൽ.​പി സ്കൂ​ളു​ക​ളി​ൽ അ​ഞ്ചാം ക്ലാ​സും യു.​പി സ്കൂ​ളു​ക​ളി​ൽ എ​ട്ടാം ക്ലാ​സും; പുനഃക്രമീകരണം സാധ്യമല്ലെന്ന്​ ഡിവിഷൻ ബെഞ്ചും 

കൊ​ച്ചി: പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പു​നഃ​ക്ര​മീ​ക​രി​ച്ച് എ​ൽ.​പി സ്കൂ​ളു​ക​ളി​ൽ അ​ഞ്ചാം ക്ലാ​സും യു.​പി സ്കൂ​ളു​ക​ളി​ൽ എ​ട്ടാം ക്ലാ​സും അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി​യ സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ്​ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്​ ശ​രി​വെ​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൽ.​പി, യു.​പി സ്കൂ​ളു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന​തു​ൾ​​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യ ഹ​ര​ജി​ക​ൾ സിം​ഗി​ൾ ബെ​ഞ്ച്​ ​ ത​ള്ളി​യ​തി​നെ​തി​രെ സ്കൂ​ൾ മാ​നേ​ജ​ർ​മാ​ര​ട​ക്ക​മു​ള്ള​വ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലു​ക​ളാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ത​ള്ളി​യ​ത്.

കു​ട്ടി​ക​ൾ​ക്ക് ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ​യോ ആ​റു​മു​ത​ൽ എ​ട്ടു​വ​രെ​യോ പ​ഠി​ക്കാ​ൻ ഒ​രു സ്കൂ​ളി​ൽ​ത്ത​ന്നെ സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ലോ ച​ട്ട​ത്തി​ലോ പ​റ​യു​ന്നി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി​യാ​യി​രു​ന്നു സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വ്.

Tags:    
News Summary - LP, UP class- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.